സ്​നേഹയാത്രയൊരുക്കി കൊച്ചി മെട്രോ 

കൊച്ചി: ഉദ്​ഘാടനത്തിനു ശേഷം പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർക്കായി സ്​നേഹയാത്ര ഒരുക്കി കൊച്ചി മെട്രോ. മെട്രോ കടന്നു പോകുന്ന ഭാഗങ്ങളിലെ സ്​പെഷ്യൽ സ്​കൂൾ വിദ്യാർഥികൾ, അഗതി മന്ദിരങ്ങളിലെ മുതിർന്ന പൗരൻമാർ എന്നിവരാണ്​ ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കൊപ്പം ഇന്ന്​ മെട്രോ യാത്ര നടത്തിയത്​. സൗജന്യ സർവീസാണ്​ ഇവർക്കയി മെ​ട്രോ ഒരുക്കിയത്​. 

43 സ്​പെഷ്യൽ സ്​കൂളുകളിലെ 450 ഒാളം കുട്ടികളാണ്​ യാത്ര ആസ്വദിക്കാനെത്തിയത്​. മെട്രോ നിർമാണത്തി​​​െൻറ ഭാഗമായിരുന്ന ഇതര സംസ്​ഥാന തൊഴിലാളികൾക്ക്​ ഇന്ന്​ വൈകീട്ട്​ പ്രത്യേക സർവീസ്​ നടത്തുന്നു. നാളെ രാവിലെ ആറു മണി മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ആറുമണി മുതൽ രാത്രി പത്തു മണിവരെയാണ്​ മെട്രോയുടെ പ്രതിദിന സർവീസ്​. 

Tags:    
News Summary - sneha yathra in kochi metro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.