തിരുവനന്തപുരം: ബി.ജെ.പി നേതൃത്വത്തിനെതിരെ വീണ്ടും വിമർശനവുമായി ശോഭ സുരേന്ദ്രൻ. തന്നെ ഊരുവിലക്കാൻ നട്ടെല്ലുള്ള ഒരു രാഷ്ട്രീയക്കാരനും കേരളത്തിന്‍റെ മണ്ണിലുണ്ട് എന്ന് വിശ്വസിക്കുന്നില്ലെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ശോഭ.
വളരെ ബുദ്ധിമുട്ടി കഞ്ഞി കുടിക്കാൻ ഗതിയില്ലാത്ത വീട്ടിൽ ജനിച്ച് ഒരു സാധാരണ ഗ്രാമത്തിൽ നിന്ന് ജീവിതം തുടങ്ങിയിട്ട് ഇന്ന് ഇവിടെ വരെ എത്തി നിൽക്കാൻ സാധിക്കുന്നുണ്ടെങ്കിൽ ഒരു ഊരുവിലക്കിനെയും ഭയക്കുന്ന രാഷ്ട്രീയ നേതാവല്ല ഞാൻ.
ഇന്നലെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ പ്രസ്താവന കണ്ടത് ശോഭ സുരേന്ദ്രനെതിരെ ഒരു പരാതിയും നൽകിയിട്ടില്ല എന്നുള്ളതാണ്. അഥവാ അങ്ങനെ ആർക്കെങ്കിലും എനിക്കെതിരെ പരാതി കൊടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ വിമാന ടിക്കറ്റ് എടുത്ത് പൈസയും കളഞ്ഞ് പരാതി കൊടുക്കാൻ പോകേണ്ട കാര്യമുണ്ടോ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രന്. ഒരു മെയിൽ അയച്ചാൽ പോരേ? -ശോഭ സുരേന്ദ്രൻ ചോദിച്ചു.
അഞ്ച് എട്ട് വർഷമായി ദേശീയ നേതൃത്വം തന്നെ ചുമതലകളെല്ലാം നിർവഹിച്ച് കൃത്യതയോടെ പ്രവർത്തിച്ച് മുന്നോട്ടുപോയ സാധാരണക്കാരിയാണ് ഞാൻ. ഇത്തരത്തിലുള്ള ഒരു വാർത്തയും ഭയപ്പെടുത്തുന്നില്ല, വേദനിപ്പിക്കുന്നുമില്ല -ശോഭ സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.