പല വാട്​സ്​ആപ്​​ ഗ്രൂപ്പുകളും നിലച്ചു, അഡ്​മിൻമാർ കൂട്ടരാജിയിലും 

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ഹ്വാ​നം ചെ​യ്​​ത ഹ​ർ​ത്താ​ലി​​​​െൻറ മ​റ​വി​ൽ ന​ട​ന്ന അ​ക്ര​മ​ങ്ങ​ളു​ടെ പേ​രി​ൽ വാ​ട്സ്​​ആ​പ്​ ഗ്രൂ​പ്പു​ക​ളു​ടെ പ​രി​ശോ​ധ​ന പൊ​ലീ​സ്​ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ പ​ല ​ഗ്രൂ​പ്പു​ക​ളും നി​ല​ച്ചു, മി​ക്ക അ​ഡ്​​മി​ൻ​മാ​രും സ്​​ഥാ​നം ഉ​പേ​ക്ഷി​ച്ച്​ ഗ്രൂ​പ്​​ ത​ന്നെ വി​ട്ടി​രി​ക്കു​ക​യാ​ണ്. ഗ്രൂ​പ്പു​ക​ൾ സം​ബ​ന്ധി​ച്ച്​ ഹൈ​ടെ​ക്​​സെ​ൽ ന​ട​ത്തി​വ​രു​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധേ​യി​ൽ​പ്പെ​ട്ട​ത്. 

ഡി​ലീ​റ്റ്​ ചെ​യ്​​ത ഗ്രൂ​പ്പു​ക​ൾ വ​ഴി വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ല​ക്ഷ്യ​മി​ട്ടു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​പ്പെ​േ​ട്ടാ​യെ​ന്ന കാ​ര്യ​വും പൊ​ലീ​സ്​ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കാ​സ​ർ​കോ​ട്​, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ്​ കൂ​ടു​ത​ലാ​യി വാ​ട്​​സ്​​ആ​പ്​​ ഗ്രൂ​പ്പു​ക​ളു​ള്ള​തെ​ന്നാ​ണ്​ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ത്ത​രം ഗ്രൂ​പ്പു​ക​ളി​ലൂ​ടെ ഹ​ർ​ത്താ​ലി​ന്​ ആ​ഹ്വാ​നം ചെ​യ്​​തു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യം പ​രി​ശോ​ധി​ച്ച്​ വ​രു​ക​യാ​ണെ​ന്ന്​ പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. 

ഹ​ർ​ത്താ​ൽ സ​ന്ദേ​ശം ഗ്രൂ​പ്പി​ൽ​നി​ന്ന്​ വ്യ​ക്തി​ക​ൾ​ക്കും മ​റ്റ്​ ഗ്രൂ​പ്പു​ക​ൾ​ക്കും അ​യ​ച്ച ചി​ല​രെ ഹൈ​ടെ​ക്​ സെ​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഹ​ർ​ത്താ​ൽ ആ​ഹ്വാ​നം ചെ​യ്​​തു​ള്ള സ​ന്ദേ​ശ​ങ്ങ​ളു​ടെ ഉ​റ​വി​ടം ഇ​പ്പോ​ഴും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സ​ന്ദേ​ശം ഫോ​ർ​വേ​ഡ്​ ചെ​യ്​​ത​തു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ പ​ത്തി​ല​ധി​കം പേ​രെ തി​രി​ച്ചി​ഞ്ഞി​ട്ടു​മു​ണ്ട്. ഇ​വ​രി​ൽ പ​ല​രു​മാ​യി ബ​ന്ധ​പ്പെ​െ​ട്ട​ങ്കി​ലും ല​ഭി​ച്ച സ​ന്ദേ​ശം ഫോ​ർ​വേ​ഡ്​ ചെ​യ്യു​ക മാ​ത്ര​മാ​ണ്​ ത​ങ്ങ​ൾ ചെ​യ്​​ത​തെ​ന്ന മ​റു​പ​ടി​യാ​ണ​ത്രേ ല​ഭി​ച്ച​ത്. 

സ​േ​ന്ദ​ശ​ങ്ങ​ളു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​​​​െൻറ ഭാ​ഗ​മാ​യാ​ണ്​ ഗ്രൂ​പ്പു​ക​ളു​ടെ അ​ഡ്​​മി​ൻ​മാ​രെ ചോ​ദ്യം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ പൊ​ലീ​സ്​ ആ​രം​ഭി​ച്ച​ത്. ഗ്രൂ​പ്പി​ലു​ടെ പ്ര​ച​രി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ക​ൾ അ​ഡ്​​മി​ൻ​മാ​രാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്. വ​ർ​ഗീ​യ സ്​​പ​ർ​ധ വ​ള​ർ​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ ഹ​ർ​ത്താ​ലി​ന്​ ശേ​ഷ​വും ചി​ല വാ​ട്​​സ്ആ​പ്​​ ഗ്രൂ​പ്പു​ക​ളി​ലൂ​ടെ പ്ര​ച​രി​ച്ച​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​രം ഗ്രൂ​പ്പു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ​

സന്ദേശം പങ്കുവെച്ച ഗ്രൂപ്പിനെ രക്ഷിക്കാൻ നീക്കം
മലപ്പുറം: ഹർത്താൽ ആഹ്വാനം വാട്​സ്​ആപ്​​ വഴി പ്രചരിപ്പിച്ചവരിൽ എല്ലാ വിഭാഗങ്ങളിലും ഉൾപ്പെട്ടവരുണ്ടെന്ന്​ പൊലീസ്​. സംസ്ഥാന പൊലീസി​​​െൻറ തിരുവനന്തപുരം ഹൈടെക്​ സെല്ലി​​​െൻറ മേൽനോട്ടത്തിൽ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച്​ ​നടത്തിയ അന്വേഷണത്തിലാണ്​ ഇക്കാര്യം വെളിപ്പെട്ടത്​. 

തിരുവനന്തപുരം ആറ്റിങ്ങലിലെ ഇത്തരമൊരു ഗ്രൂപ്പിൽപ്പെട്ട അഡ്​മിൻ ഉൾപ്പെടെയുള്ളവരെ പെരിന്തൽമണ്ണ ഡി​വൈ.എസ്​.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്​റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്​തുവരികയാണ്​. വാട്​സ്​ആപ്​​ സ​ന്ദേശം പിന്തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ ഹർത്താൽ ആഹ്വാനം ഇവർ സ്വന്തം ഗ്രൂപ്പിലും മറ്റ്​ ഗ്രൂപ്പുകളിലേക്കും പങ്കുവെച്ചതായി കണ്ടെത്തിയത്​. ഇവരു​െട രാഷ്​ട്രീയബന്ധം വ്യക്​തമായിട്ടില്ലെങ്കിലും കസ്​റ്റഡിയിലുള്ളവരെ വിട്ടയക്കാൻ സമ്മർദമുള്ളതായി സൂചനയുണ്ട്​. 

മറ്റ്​ വാട്​സ്​ആപ്​ അഡ്​മിൻമാ​െര ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും പലർക്കുമെതിരെ കേസ്​ രജിസ്​റ്റർ ചെയ്യുകയും ചെയ്യു​േമ്പാഴാണ്​ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രൂപ്പിനെ രക്ഷിക്കാൻ ഉന്നതതലത്തിൽ നീക്കം നടക്കുന്നത്​.​ ഇതര വിഭാഗങ്ങൾക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്യപ്പെടുന്നത്​ ഹർത്താൽ, തീവ്രവാദ സംഘടനകളുടെ സൃഷ്​ടിയാണെന്ന വാദത്തി​​​െൻറ മുനയൊടിക്കുമെന്ന്​ പൊലീസ്​ കരുതുന്നു. കേ​ന്ദ്ര ആഭ്യന്തര വകുപ്പ്​ നിർദേശപ്രകാരമാണ്​ ഹർത്താൽ അനുകൂലികൾക്കെതിരെ വ്യാപകമായി പോക്സോ ചുമത്തുന്ന​െതന്നും സൂചനയുണ്ട്​. കുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ്​ ജാമ്യമില്ല വകുപ്പ്​ പ്രകാരം കേസ്​ എടുക്കുന്നത്​.  

മുൻകൂർ ജാമ്യം തേടി എട്ടുപേർ ഹൈകോടതിയിൽ 
കൊ​ച്ചി: വാ​ട്​​സ്​​ആ​പ്പ്​​ പ്ര​ചാ​ര​ണ​ത്തി​ലൂ​െ​ട ന​ട​ത്തി​യ ഹ​ർ​ത്താ​ലി​നെ തു​ട​ർ​ന്ന്​ ഉ​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​ക​ളാ​യ എ​ട്ടു​പേ​ർ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ഹൈ​കോ​ട​തി​യി​ൽ. പാ​ല​ക്കാ​ട്​ പു​തു​ന​ഗ​രം പൊ​ലീ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ലെ ഒ​ന്നു​മു​ത​ൽ എ​ട്ടു​വ​രെ പ്ര​തി​ക​ളാ​യ മു​ഹ​മ്മ​ദ്​ അ​ൻ​സാ​രി, സു​ൽ​ഫി​ക്ക​ർ അ​ലി, ഫി​റോ​സ്​ ഖാ​ൻ, സി​ക്ക​ന്ദ​ർ ബാ​ഷ, ഖാ​ജ ഹു​സൈ​ൻ, ന​ജി​മു​ദ്ദീ​ൻ, സി​റാ​ജു​ദ്ദീ​ൻ, മു​ഹ​മ്മ​ദ​ലി എ​ന്നി​വ​രാ​ണ്​ മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഇൗ ​മാ​സം 16ലെ ​സ്വ​യം​പ്ര​ഖ്യാ​പി​ത ഹ​ർ​ത്താ​ലി​​​​െൻറ ഭാ​ഗ​മാ​യി രാ​വി​ലെ 11.15ഒാ​ടെ തി​രി​ച്ച​റി​യാ​വു​ന്ന 750ഒാ​ളം പേ​ർ​ക്കൊ​പ്പം പു​തു​ന​ഗ​രം ക​വ​ല​യി​ൽ ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​ക്കു​ക​യും ബി.​ജെ.​പി​യു​ടെ കൊ​ടി ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും പൊ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടു​ക​യും ചെ​യ്​​തു​വെ​ന്നാ​ണ്​ ഇ​വ​ർ​ക്കെ​തി​രാ​യ കേ​സ്. പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നാ​ണ്​ ജാ​മ്യ​മി​ല്ല വ​കു​പ്പ്​ ചേ​ർ​ത്ത്​ കേ​സെ​ടു​ത്ത​ത്​. 

നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന്​ അ​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ അ​ന്യാ​യ​മാ​യി സം​ഘം ചേ​ര​ൽ, ക​ലാ​പ​മു​ണ്ടാ​ക്കാ​നും മ​ത​സ്​​പ​ർ​ധ​യു​ണ്ടാ​ക്കാ​നും ശ്ര​മി​ക്ക​ൽ, പൊ​തു പ്ര​വ​ർ​ത്ത​ക​രു​ടെ ക​ർ​ത്ത​വ്യം ത​ട​യു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്യ​ൽ, പൊ​തു​നി​ര​ത്തി​ൽ ത​ട​സ്സ​മു​ണ്ടാ​ക്ക​ൽ, അ​ന്യാ​യ​മാ​യി റോ​ഡി​ൽ ത​ട​ഞ്ഞു​വെ​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളും ചു​മ​ത്തി​യി​ട്ടു​ണ്ട്. ക​ശ്​​മീ​രി​ൽ എ​ട്ടു​വ​യ​സ്സു​കാ​രി​യെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്​​ത്​ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക മാ​ത്ര​മാ​ണ്​ ചെ​യ്​​ത​തെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. 

കു​റ്റ​പ​ത്ര​ത്തി​ൽ ആ​േ​രാ​പി​ക്കു​ന്ന പൊ​ലീ​സി​നെ ആ​ക്ര​മി​ക്ക​ൽ എ​ന്ന സം​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ല. നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഘം​ചേ​ർ​ന്നു​വെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ല. രാ​ഷ്​​​ട്രീ​യ വൈ​രാ​ഗ്യ​ത്തി​​​​െൻറ പേ​രി​ൽ നി​ര​പ​രാ​ധി​ക​ളാ​യ ത​ങ്ങ​ളെ കേ​സി​ൽ അ​നാ​വ​ശ്യ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​െ​ണ​ന്നും ഹ​ര​ജി​യി​ൽ ഇ​വ​ർ പ​റ​യു​ന്നു.

Tags:    
News Summary - social media harthal- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.