കൊച്ചി: 150 അടി വിസ്തീർണം മാത്രമുള്ള ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടിലെ, നിയമപഠനം പൂർത്തിയാക്കിയ ജിഷയുടെ മരണം പൊലീസിന് ആദ്യം സാധാരണ കേസായിരുന്നു. 2016 ഏപ്രിൽ 28ന് രാത്രി ജോലി കഴിഞ്ഞെത്തിയ അമ്മ രാജേശ്വരിയാണ് മൃതദേഹം കാണുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം 29ന് രാത്രിതന്നെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
തലക്കടിയേറ്റ് നിയമ വിദ്യാർഥിനി മരിച്ചുവെന്ന ആദ്യ ഭാഷ്യത്തിന് മാറ്റമുണ്ടായത് ജിഷയുെട സഹപാഠികളുടെ വീട് സന്ദർശനത്തിന് ശേഷമാണ്. ഇവർ കൊലപാതകത്തിൽ സംശയം പ്രകടിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾ നിറച്ചതോടെ വിഷയം മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. പുതിയ അന്വേഷണ സംഘത്തിന് കേസ് ഏൽപിക്കുന്നതിലേക്ക് കാര്യങ്ങൾ മാറി. പ്രതിയെ പിടികൂടാൻ വൈകിയതോടെ കേസിന് രാഷ്ട്രീയ മാനം ൈകവന്നു. പെരുമ്പാവൂരിലെ യു.ഡി.എഫ് നേതാവിനെതിരെവരെ ആരോപണം ഉയർന്നു. ഇതോടെ ജിഷ കേസ് ഇടതുപക്ഷത്തിെൻറ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രധാന രാഷ്ട്രീയ ആയുധമായി. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ഇടപെടൽ കേസിന് ദേശീയ ശ്രദ്ധ നൽകി. നിർഭയ സംഭവത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും സുപ്രധാന കേസായി ഇത് മാറി.
ഒടുവിൽ വലിയ അളവോളം എൽ.ഡി.എഫിന് ഭരണം കിട്ടുന്നതിനും ഇടതു സ്ഥാനാർഥി സാജു പോളിെൻറ പെരുമ്പാവൂരിലെ തോൽവിക്കും ഇത് കാരണമായി. പിണറായി സർക്കാറിന് പ്രതിയെ പിടികൂടുകയായിരുന്നു ആദ്യ വെല്ലുവിളി. ഏറെ വൈകാതെ പുതിയ അന്വേഷണസംഘം പ്രതിയെ പിടികൂടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.