തിരുവനന്തപുരം: കേരളത്തിൽ സാമൂഹിക മുന്നേറ്റം നടന്നത് വായനയി ലൂടെയാണെന്നും പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾ ശ്ലാഖനീയമാണെന്നും മന്ത്രി ജി.ആർ. അനിൽ. പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ പുതുവത്സാരാഘോഷങ്ങളും കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ക്വിസ്, ചിത്രരചന, ഉപന്യാസ, കവിതാ പാരായണം തുടങ്ങിയ മത്സരങ്ങളുടെ സമ്മാന വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.എൻ. പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ 2024 പുതുവർഷവും പ്രതീക്ഷകളും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.
വൈസ് ചെയർമാൻ എൻ. ബാലഗോപാൽ, മുൻ പി.എസ്.സി അംഗം വി.എസ്. ഹരീന്ദ്രനാഥ്, ഫൗണ്ടേഷൻ ജില്ല കോഓഡിനേറ്റർ മഹേഷ് മാണിക്കം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.