വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സൗ​ഹൃ​ദം പ​ങ്കി​ടു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും

ജാതിചിന്തകൾക്കെതി​രെ സോഷ്യലിസ്​റ്റ് പോരാട്ടങ്ങൾ വിജയിക്കണം -എം.കെ. സ്റ്റാലിൻ

വൈക്കം: രാജ്യത്തെ സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിനു തുടക്കം കുറിച്ച വൈക്കം സത്യഗ്രഹത്തിന്‍റെ മണ്ണിൽ നിൽക്കുന്നത് അഭിമാനത്തോടെയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്നാട്ടിലെ പല ക്ഷേത്ര പ്രവേശന സമരങ്ങൾക്കും വഴികാട്ടിയായത് വൈക്കം സത്യഗ്രഹമാണ്. തമിഴ്നാടും കേരളവും ഒന്നിച്ചുനിന്നാണ് വൈക്കം സത്യഗ്രഹം വിജയിപ്പിച്ചത്. സത്യഗ്രഹ പോരാളികളുടെ ത്യാഗോജ്ജ്വല ജീവിതം വരുംതലമുറക്ക് വ്യക്തമാക്കി കൊടുക്കാൻ ഇരുസർക്കാറിനും കടമയുണ്ട്. വൈക്കം സത്യഗ്രഹം വിജയിച്ചപോലെ ജാതിചിന്തകൾക്കെതിരെ സോഷ്യലിസ്റ്റ് പോരാട്ടങ്ങൾ വിജയിക്കട്ടെ എന്നും സ്റ്റാലിൻ പറഞ്ഞു. പോരാട്ടത്തിൽ ഒന്നിച്ചുനിൽക്കുക എന്ന വലിയ മാതൃകയാണ് വൈക്കം സത്യഗ്രഹം മുന്നോട്ടുവെച്ചതെന്നും തമിഴ്നാടും കേരളവും അതിൽ ഒരുമിച്ചു നിന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരുമിച്ച് ചേരേണ്ടതായ ആ മനസ്സ് വരുംകാലത്തും ഉണ്ടാകും. ഇന്ത്യക്ക് തന്നെയുള്ള മാതൃകകൾ അതിൽ ഉയർത്തിക്കാട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈക്കം സത്യഗ്രഹത്തിന്റെ പ്രൗഢിക്ക് ഒത്തനിലയിലുള്ള സ്മാരകം വൈക്കത്ത് സംസ്ഥാന സർക്കാർ തന്നെ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി ഉദ്ഘാടന സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

തന്തൈ പെരിയാർ സ്മാരകത്തിലെത്തി മഹാത്മാഗാന്ധി, പെരിയാർ, ടി.കെ. മാധവൻ, മന്നത്ത് പത്മനാഭൻ എന്നിവരുടെ സ്മൃതിമണ്ഡപങ്ങളിലും കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപണിക്കർ, ആമചാടി തേവൻ, രാമൻ ഇളയത് തുടങ്ങിയ സത്യഗ്രഹികളുടെയും നവോത്ഥാന നായകരുടെയും പ്രത്യേകം തയാറാക്കിയ സ്മൃതി മണ്ഡപങ്ങളിൽ ഇരുമുഖ്യമന്ത്രിമാരും പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു ഉദ്ഘാടനം. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു.

വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ മലയാളം, ഇംഗ്ലീഷ് പതിപ്പ് പ്രകാശനം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു നൽകി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ശതാബ്ദി ലോഗോ പ്രകാശനം സി.കെ. ആശ എം.എൽ.എക്കു നൽകി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിച്ചു. ശതാബ്ദി ആഘോഷ രൂപരേഖ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അവതരിപ്പിച്ചു.

മന്ത്രിമാരായ സജി ചെറിയാൻ, കെ. രാധാകൃഷ്ണൻ, കെ. കൃഷ്ണൻ കുട്ടി, അഡ്വ. ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ഡി.എം.കെ നേതാവ് ടി.ആർ. ബാലു എം.പി, രാജ്യസഭ അംഗങ്ങളായ ജോസ് കെ. മാണി, ബിനോയ് വിശ്വം, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, കേരള നവോത്ഥാന സമിതി ജനറൽ സെക്രട്ടറി പി. രാമഭദ്രൻ, മുൻരാജ്യസഭ അംഗം കെ. സോമപ്രസാദ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

Tags:    
News Summary - Socialist Fights must be won -M.K. Stalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.