പൊഴുതന: ഉരുൾപൊട്ടൽ ഭീഷണിയും വീടിെൻറ ശോച്യാവസ്ഥയുംമൂലം പ്രതിസന്ധികളുടെ ദുരിതക്കയത്തിൽ ഒരു കുടുംബം. പൊഴുതന പഞ്ചായത്തിലെ സേട്ട്ക്കുന്ന് മേൽമുറിയിൽ കുനിയിൽ ബാലൻ പണിക്കരും ഭാര്യ സതിയുമാണ് ദുരന്തഭൂമിയിൽനിന്നു മാറിത്താമസിക്കാൻ ഇടമില്ലാതെ ദുരിതം പേറുന്നത്. അച്ചൂരാനം വില്ലേജിൽ മേൽമുറിയിലെ അഞ്ചു സെൻറിൽ വർഷങ്ങൾക്കമുമ്പ് നിർമിച്ചതാണ് വീട്. രണ്ടു പെൺമക്കൾ വിവാഹം കഴിഞ്ഞുപോയതോടെ ഇവരെ സംരക്ഷിക്കാൻ ആളില്ല.
70 വയസ്സ് പിന്നിട്ടതോടെ ജോലിക്ക് പോവാൻ സാധിക്കുന്നില്ല. ഹൃദയസംബന്ധമായ രോഗം അലട്ടുന്ന ഭാര്യക്ക് മരുന്നുവാങ്ങാൻപോലും കഴിയുന്നില്ല. വീടിെൻറ കെട്ടുറപ്പുതന്നെ ഭീഷണിയിലാണ്.
ബി.പി.എൽ ആയ റേഷൻ കാർഡ് മാസങ്ങൾക്കുമുമ്പ് പുതുക്കിയപ്പോൾ എ.പി.എൽ ആയതുമൂലം റേഷൻ ആനുകൂല്യങ്ങളും ലഭിക്കാതായതായി ഇവർ പറഞ്ഞു. ശക്തമായ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന മേൽമുറി ഭാഗത്തുനിന്ന് പല കുടുംബങ്ങളെയും ഇതിനകം ഒഴിപ്പിെച്ചങ്കിലും ഇവരുടെ കാര്യത്തിൽ നടപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.