നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്്ട്ര വിമാനത്താവള മാതൃകയിൽ രാജ്യത്തെ എല്ലാ സ്റ്റേഡിയങ്ങളു ടെയും മേൽക്കൂരയിൽ സൗരോർജ പാനലുകൾ സ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരള സന്ദർശനത്തിനി ടെ സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ. കുര്യനുമായി നടത്തിയ ചർച്ചക്കുശേഷമാണ് അദ്ദേഹം ഈ നിർദേശം മുന്നോട്ടുവെച്ചത്. ലോകത്തെ ആദ്യ സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കിയതിന് സിയാലിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വലിയ സ്ഥാപനങ്ങൾ ഊർജ സ്വയംപര്യാപ്തത കൈവരിക്കുന്നത് രാജ്യത്തിന് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നരേന്ദ്ര മോദി മുൻകൈയെടുത്ത് രൂപവത്കരിച്ച ഇൻറർനാഷനൽ സോളാർ അലയൻസ് (ഐ.എസ്.എ) അന്താരാഷ്ട്രതലത്തിൽ സൗരോർജ സാങ്കേതികവിദ്യ കൈമാറ്റത്തിന് ഒരുമിച്ച് പ്രവർത്തിക്കുന്ന 78 രാജ്യങ്ങളുടെ സംഘടനയാണ്. ഐ.എസ്.എയുമായി സഹകരിച്ച് പ്രവർത്തിക്കാനും മറ്റ് രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും കൺസൾട്ടൻസി സേവനങ്ങൾ നൽകാനും സിയാലിന് കഴിയണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിർദേശം നടപ്പാക്കാൻ സിയാൽ സന്നദ്ധമാണെന്ന് വി.ജെ. കുര്യൻ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
2015 ആഗസ്റ്റിലാണ് സിയാൽ ഊർജ സ്വയംപര്യാപ്തത കൈവരിച്ചത്. നിലവിൽ 40 മെഗാവാട്ടാണ് സിയാലിെൻറ സൗരോർജ പ്ലാൻറുകളുടെ സ്ഥാപിതശേഷി. പ്രതിദിനം ശരാശരി 1.62 ലക്ഷം യൂനിറ്റ് വൈദ്യുതി ലഭിക്കും. വിമാനത്താവളത്തിെൻറ പ്രതിദിന ഊർജ ഉപഭോഗം 1.52 ലക്ഷം യൂനിറ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.