സോളാർ കേസ്​:  അന്വേഷണസംഘത്തിലെ ആറ് ഉദ്യോഗസ്​ഥർക്ക് സ്​ഥലംമാറ്റം

തിരുവനന്തപുരം: സോളാർ കേസ്​ അന്വേഷണസംഘത്തിലെ  ഉദ്യോഗസ്​ഥർക്കെതിരെ സർക്കാർ വകുപ്പുതല നടപടി തുടങ്ങി. അതി‍​െൻറ ഭാഗമായി മുൻ അന്വേഷണസംഘത്തിലെ ആറ് ഉദ്യോഗസ്​ഥരെ സർക്കാർ സ്​ഥലംമാറ്റി. 

എസ്​.പിമാരായ റെജി ജേക്കബ്, അജിത്,  ഡിവൈ.എസ്.​പിമാരായ ജെയ്സൺ കെ. എബ്രഹാം, സുദർശൻ, സി.ഐമാരായ റോയ്, ബിജു എന്നിവർക്കാണ് സ്​ഥലംമാറ്റം. നിലവിൽ  ട്രാഫിക് സൗത്ത് സോൺ എസ്​.പിയായ ജി. അജിതിനെ ആൻറി ടെററിസ്​റ്റ്​ സ്​ക്വാഡിലേക്കും ൈക്രംബ്രാഞ്ച് ആസ്​ഥാനത്തെ എസ്​.പി റെജി ജേക്കബിനെ തൃശൂർ പൊലീസ്​ അക്കാദമിയുടെ അസി. ഡയറക്ടറായും ഡിവൈ.എസ്.​പിമാരായ സുദർശൻ, ജെയ്സൺ എന്നിവരെ യഥാക്രമം വയനാട് സ്​പെഷൽ ബ്രാഞ്ചിലേക്കും കാസർകോട്​ ഡി.സി.ആർ.ബിയിലേക്കുമാണ് മാറ്റിയത്. 

മാള സി.ഐ റോയിയെ പത്തനംതിട്ട ൈക്രംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ  വിഭാഗത്തിലേക്കാണ് മാറ്റിയത്. നിലവിൽ എറണാകുളം സ്​പെഷൽ  ബ്രാഞ്ച് എസ്​.ഐ ബിജു കെ. പൗലോസ്​ കാസർകോട്​ ൈക്രംബ്രാഞ്ചിലേക്കും മാറ്റിനിയമിച്ചു.

Tags:    
News Summary - Solar case-Action against officers-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.