??????????, ?????????

സോളാർ: ഹേ​മ​ച​ന്ദ്ര​ൻ, പത്മകുമാര്‍ എന്നിവരെ സസ്പെൻഡ് ചെയ്തേക്കും

തിരുവനന്തപുരം:  മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ ക്രി​മി​ന​ൽ കു​റ്റ​ത്തി​ൽ​നി​ന്ന് ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചതി​ന്​ സോ​ളാ​ർ കേ​സ് അ​ന്വേ​ഷി​ച്ച പ്ര​ത്യേ​ക അ​ന്വേ‍ഷ​ണ സം​ഘ​ത്തി​നെ​തി​രെ കൂടുതൽ നടപടി ഉണ്ടായേക്കും. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ത​ല​വ​നാ​യി​രു​ന്ന ഡി.​ജി.​പി എ. ​ഹേ​മ​ച​ന്ദ്ര​ൻ, എ.ഡി.ജി.പി. പത്മകുമാര്‍ എന്നിവരെ സസ്പെൻഡ് ചെയ്തേക്കും. 

ഡി.വൈ.എസ്.പി ഹരികൃഷ്ണന്‍, സി.ആർ അജിത് എന്നിവരെ കഴിഞ്ഞദിവസം തന്നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. 

എ. ​ഹേ​മ​ച​ന്ദ്ര​നെ ക്രൈം​ബ്രാ​ഞ്ച്​ മേ​ധാ​വി സ്ഥാ​ന​ത്തു​നി​ന്ന്​ മാ​റ്റി കെ.​എ​സ്.​ആ​ർ.​ടി.​സി എം.​ഡി​യാ​യും കെ. ​പ​ത്മ​കു​മാ​റി​നെ കെ.​എ​സ്.​ഇ.​ബി വി​ജി​ല​ൻ​സി​ൽ​നി​ന്ന്​ മാ​ർ​ക്ക​റ്റ്​ ഫെ​ഡ്​ എം.​ഡി​യാ​യും മാ​റ്റി​നി​യ​മി​ച്ചിരുന്നു. 

അതേസമയം, സോളാർ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്തരവിറങ്ങി. ഡി.ജി.പി രാജേഷ് ദിവാന്‍റെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെയാണ് നിയോഗിച്ചത്. ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ മാനഭംഗത്തിനും തെളിവ് നശിപ്പിച്ചതിനും കേസെടുക്കാനാണ് സാധ്യത.  നിലവിലെ അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം മാത്രമേ ചോദ്യം ചെയ്യലും അറസ്റ്റും പോലുള്ള കടുത്ത നടപടികളിലേക്ക് കടക്കൂ. 

Tags:    
News Summary - Solar Case, Special Team Hemachandran Pathmakumar Suspended Soon-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.