സോളാര്‍ തട്ടിപ്പ് കേസ്: മൊഴിയെടുക്കുമ്പോള്‍ ഡി.ജി.പി നിര്‍ദേശം നല്‍കിയെന്ന് ഉമ്മന്‍ ചാണ്ടി

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണസംഘത്തിലെ ഡിവൈ.എസ്.പി പ്രസന്നന്‍നായര്‍ തന്‍െറ മൊഴിയെടുത്തപ്പോള്‍ അന്വേഷണസംഘത്തലവന്‍ ഡി.ജി.പി എ. ഹേമചന്ദ്രന്‍ കൂടെയിരുന്ന് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോളാര്‍ കമീഷനില്‍ മൊഴിനല്‍കി. വ്യാഴാഴ്ച നടന്ന ക്രോസ് വിസ്താരത്തില്‍ താന്‍ മുമ്പ് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനിന്ന അദ്ദേഹം, മൊഴിയെടുക്കല്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഒഴുക്കന്‍ മറുപടി നല്‍കാന്‍ ശ്രമിച്ചപ്പോഴാണ് സോളാര്‍ കമീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍െറ ഇടപെടലിനത്തെുടര്‍ന്ന് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.


ഓള്‍ ഇന്ത്യ ലോയേഴ്സ് യൂനിയന്‍ സെക്രട്ടറി അഡ്വ. ബി. രാജേന്ദ്രനാണ് മൊഴിയെടുത്തപ്പോള്‍ ഡിവൈ.എസ്.പിക്കൊപ്പമുണ്ടായിരുന്ന ഡി.ജി.പി ഹേമചന്ദ്രന്‍ എന്തെങ്കിലും ചോദിച്ചുമനസ്സിലാക്കിയിരുന്നോ എന്ന് ആരാഞ്ഞത്. ഹേമചന്ദ്രന്‍െറ സാന്നിധ്യത്തിലാണ് തന്‍െറ മൊഴിയെടുത്തതെന്ന് മാത്രമായിരുന്നു രണ്ടുതവണയും ഉമ്മന്‍ ചാണ്ടിയുടെ മറുപടി. ഇതില്‍ കമീഷന്‍ ഇടപെട്ടതിന് പിന്നാലെ ലോയേഴ്സ് യൂനിയന്‍ അഭിഭാഷകനും ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകനുമായി നേരിയ വാക്കേറ്റമുണ്ടായി. പ്രത്യേക അന്വേഷണസംഘത്തിലുള്ളവരെല്ലാം നട്ടെല്ലുള്ളവരാണെന്ന് ഡി.ജി.പിതന്നെ ഇവിടെ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും ആ നട്ടെല്ല് ഒടിക്കാനാണോ സംഘത്തലവന്‍ മൊഴിയെടുപ്പില്‍ കൂടെപോകുന്നതെന്നുമായിരുന്നു കമീഷന്‍െറ ചോദ്യം. ഇതത്തേുടര്‍ന്നാണ് മൊഴിയെടുക്കുന്നതിനിടെ അന്വേഷണസഘത്തിന്‍െറ തലവന്‍ നിര്‍ദേശം നല്‍കുന്നുണ്ടായിരുന്നെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയത്. ഡിവൈ.എസ്.പി പ്രസന്നന്‍നായര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഉമ്മന്‍ ചാണ്ടിയുടെ മൊഴിയെടുക്കാന്‍ കൂടെപ്പോയതെന്നും താന്‍ ചോദ്യാവലി തയാറാക്കിയിരുന്നില്ളെന്നും ഹേമചന്ദ്രന്‍ നേരത്തേ മൊഴി നല്‍കിയിരുന്നു.ഇതിന് വിരുദ്ധമാണ് ഉമ്മന്‍ ചാണ്ടിയുടെ വ്യാഴാഴ്ചത്തെ മൊഴി. 

ദുരിതാശ്വാസ നിധിയിലേക്ക് ടീം സോളാര്‍ കമ്പനി നല്‍കിയ രണ്ടുലക്ഷം രൂപക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് നല്‍കിയ അക്നോളഡ്ജ്മെന്‍റില്‍ താന്‍ ഒപ്പിട്ടുനല്‍കിയതിനെപ്പറ്റിയും ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു. കോണ്‍ഗ്രസ് നേതാവ് എം.ഐ. ഷാനവാസ് ആവശ്യപ്പെട്ടതനുസരിച്ച് സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി എറണാകുളം ഗെസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കുടുംബപ്രശ്നം പറയാന്‍ ഒരുവലിയ ബിസിനസുകാരന്‍ വന്ന് കാണുമെന്നായിരുന്നു ഷാനവാസ് അറിയിച്ചിരുന്നത്. സഹകരണ അടിസ്ഥാനത്തില്‍ കേരളത്തിലുടനീളം സോളാര്‍ പദ്ധതി നടപ്പാക്കാന്‍ ചാലക്കുടിക്കാരന്‍ സി.എല്‍. ആന്‍േറാ സമര്‍പ്പിച്ച പദ്ധതി, തന്‍െറ മകന്‍ ചാണ്ടി ഉമ്മന്‍െറ നേതൃത്വത്തില്‍ നടപ്പാക്കാനാണ് സംഘം രജിസ്റ്റര്‍ ചെയ്തെന്ന ആരോപണം നിഷേധിച്ച ഉമ്മന്‍ ചാണ്ടി, ഇത്തരത്തില്‍ സഹകരണ വകുപ്പില്‍ നടപടി ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. 
കമീഷനില്‍ കക്ഷിചേര്‍ന്ന ജോണ്‍ ജോസഫും ഉമ്മന്‍ ചാണ്ടിയെ ക്രോസ് വിസ്താരം നടത്തി. ഉമ്മന്‍ ചാണ്ടിയുടെ ക്രോസ് വിസ്താരം 30ന് തുടരും.

Tags:    
News Summary - solar case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.