തിരുവനന്തപുരം: സോളാർ റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനായി നവംബർ ഒമ്പതിന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ മന്ത്രിസഭ യോഗം ഗവർണറോട് ശിപാർശ ചെയ്തു. ഇൗ സമ്മേളനത്തിൽ സോളാർ കേസ് സംബന്ധിച്ച ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് സഭയിൽ വെക്കുമെന്നും സർക്കാർ വ്യക്തമാക്കി.
നേരത്തെ സോളാർ റിപ്പോർട്ട് പുറത്ത് വിടാത്തതിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പടെ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടും സർക്കാർ റിപ്പോർട്ട് നൽകിയിരുന്നില്ല.
റിപ്പോർട്ട് മാധ്യമങ്ങൾക്ക് നൽകുന്നതിന് മുമ്പ് സഭയിലാണ് സമർപ്പിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ട് പ്രതിപക്ഷ എം.എൽ.എ കെ.സി ജോസഫ് സ്പീക്കർക്ക് അവകാശലംഘനത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സോളാർ റിപ്പോർട്ട് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി പ്രത്യേക നിമസഭ സമ്മേളനം ചേരാൻ സർക്കാർ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.