സോളാർ ഗൂഢാലോചന കേസ്: ഗണേഷ് കുമാറിന് തിരിച്ചടി, നേരിട്ട് ഹാജരാകണമെന്ന് കോടതി

കൊട്ടാരക്കര: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ ഗൂഢാലോചനക്കേസിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എയും പരാതിക്കാരിയും നേരിട്ട് ഹാജരാകണമെന്ന്​ കോടതി. സോളാര്‍ കമീഷന് മുന്നില്‍ പരാതിക്കാരി ഹാജരാക്കിയ കത്തില്‍ കൃത്രിമത്വം നടത്തിയെന്ന കേസിലാണ്​ ഇവര്‍ ഒക്​ടോബർ 18ന് നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിട്രേറ്റ്​ കോടതി നിർദേശിച്ചത്​.

ഗൂഢാലോചനക്കേസിൽ കോടതി സമൻസ് അയച്ചതിനെ തുടർന്ന് പ്രതികൾ ഹൈകോടതിയിൽനിന്ന്​ രണ്ടു മാസത്തെ സ്റ്റേ വാങ്ങിയിരുന്നു. 24ന് സ്റ്റേ കാലാവധി തീർന്നത്തോടെയാണ് തിങ്കളാഴ്ച വീണ്ടും കേസ് പരിഗണിച്ചത്. രണ്ടാം പ്രതി ഗണേഷ് കുമാറിനുവേ ണ്ടി അഭിഭാഷകനാണ്​ ഹാജരായത്. പരാതിക്കാരിയും ഹാജരായില്ല. സോളാർ കേസിലെ പരാതിക്കാരിയായ വനിത അട്ടകുളങ്ങര ജില്ലയിൽ കഴിയുമ്പോൾ 21 പേജുള്ള കത്ത് എഴുതിയിരുന്നു.

കത്ത്​ പിന്നീട് നാല് പേജ് കൂട്ടിച്ചേര്‍ത്ത് 25 പേജാക്കിയാണ് ജുഡീഷ്യല്‍ കമീഷന് നല്‍കിയതെന്നാണ്​ സി.ബി.ഐയുടെ കണ്ടെത്തൽ. ഇതിനു​ പിന്നിൽ ഗൂഢാലോചനയുണ്ടെന്ന്​ കാട്ടി അഡ്വ. സുധീർ ജേക്കബാണ്​​ കേസ്​ ഫയൽ ചെയ്തത്​. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കൊട്ടാരക്കര കോടതി പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് അടക്കം തെളിവുകള്‍ വാദി ഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു. 

Tags:    
News Summary - Solar conspiracy case: Court asks Ganesh Kumar to appear in directly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.