ജേക്കബ് തോമസിനെതിരെ നടപടി വേണമെന്ന് ധനകാര്യപരിശോധനാ വിഭാഗം

തിരുവനന്തപുരം: തുറുമുഖ വകുപ്പ് ഓഫിസുകളില്‍  കാര്യക്ഷമമല്ലാത്ത സോളാര്‍ പാനല്‍ സംവിധാനം ഏര്‍പ്പെടുത്തുക വഴി ഖജനാവിന് വന്‍ നഷ്ടമുണ്ടായെന്നും  ഇക്കാലയളവില്‍ ഡയറക്ടറായിരുന്ന നിലവിലെ വിജിലന്‍സ് ഡയറ്കടര്‍ ജേക്കബ് തോമസിനെതിരെ വകുപ്പ് തല നടപടി വേണമെന്നും സര്‍ക്കാറിന്‍െറ ധനകാര്യപരിശോധനാ വിഭാഗത്തിന്‍െറ റിപ്പോര്‍ട്ട്.
 2013-‘14 കാലയളവില്‍ നടപ്പാക്കിയ സോളാര്‍ പാനല്‍ പദ്ധതി ഭൂരിഭാഗവും പ്രവര്‍ത്തനക്ഷമല്ളെന്നാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്‍െറ കണ്ടത്തെല്‍. വലിയതുറ മുതല്‍ ബേപ്പൂര്‍ വരെ തുറമുഖ ഓഫിസുകളിലേക്ക് 2.18 കോടി എസ്റ്റിമേറ്റില്‍ തുടങ്ങിയ സോളാര്‍ പദ്ധതി പക്ഷേ, പൂര്‍ത്തിയാകുമ്പോള്‍  5.84 കോടി രൂപ ചെലവായി. അനര്‍ട്ടിന്‍െറ സാങ്കേതിക ഉപദേശം തേടാതെ നടപ്പാക്കിയവയില്‍ നാലെണ്ണം പൂര്‍ണമായും പ്രവര്‍ത്തിക്കുന്നില്ല. വലിയതുറയിലേതൊഴികെ മറ്റുള്ളവ കാര്യക്ഷമവുമല്ല. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാര്‍ നല്‍കിയതിലും മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിച്ചിട്ടില്ളെന്നും റിപ്പോര്‍ട്ടിലുണ്ട്.
തുറമുഖ ആസ്ഥാനത്തേക്ക് സ്റ്റീല്‍ ഫര്‍ണിച്ചര്‍ വാങ്ങിയ വകയില്‍ 13 ലക്ഷം രൂപയുടെ അധികച്ചെലവുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ഉപകരണങ്ങള്‍ വാങ്ങിയത്. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ കഴിഞ്ഞ സര്‍ക്കാര്‍ ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.
2016 മാര്‍ച്ചിലാണ് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചത്.

 

Tags:    
News Summary - solar jacob thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.