തിരുവനന്തപുരം: വീട്ടിൽ സോളാർ സ്ഥാപിച്ചിട്ടും അമിത ബിൽ ലഭിച്ചെന്നും കെ.എസ്.ഇ.ബി കാട്ടുകള്ളന്മാരാണെന്നുമുള്ള മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ ആരോപണത്തിൽ വിശദീകരണവുമായി കെ.എസ്.ഇ.ബി. ഉപയോഗിച്ച വൈദ്യുതിക്കുള്ള ബില്ലേ നൽകിയിട്ടുള്ളൂ.
അഞ്ച് കിലോവാട്ട് ശേഷിയുള്ള ഓൺഗ്രിഡ് സൗരോർജ നിലയമാണ് അവർ സ്ഥാപിച്ചിട്ടുള്ളത്. ഏപ്രിലിൽ 557 യൂനിറ്റാണ് ഉൽപാദിപ്പിച്ചത്. തത്സമയ ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ള 290 യൂനിറ്റ് ഗ്രിഡിലേക്ക് നൽകി. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ -399 യൂനിറ്റ്, വൈകീട്ട് ആറുമുതൽ രാത്രി 10 വരെയുള്ള പീക്ക് മണിക്കൂറിൽ -247 യൂനിറ്റ്, രാത്രി 10 മുതൽ രാവിലെ ആറു വരെയുള്ള ഓഫ് പീക്ക് മണിക്കൂറുകളിൽ 636 യൂനിറ്റ് എന്നിങ്ങനെ വീട്ടിലെ ആകെ വൈദ്യുതി ഉപയോഗം 1282 യൂനിറ്റായിരുന്നു.
ആകെ ഉപയോഗിച്ച വൈദ്യുതിയിൽനിന്ന് ഗ്രിഡിലേക്ക് നൽകിയ യൂനിറ്റ് കുറച്ച് ലഭിക്കുന്ന വൈദ്യുതിയാണ് കെ.എസ്.ഇ.ബി ബിൽ ചെയ്യുക. അതായത് 1282ൽനിന്ന് 290 കുറച്ച് 992 യൂനിറ്റിനാണ് ബില്ല് ചെയ്തിരിക്കുന്നത്. ഓൺഗ്രിഡ് സംവിധാനത്തേക്കാൾ മെച്ചമാണ് ബാറ്ററിയിൽ സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കാനാവുന്ന ഓഫ് ഗ്രിഡ് സംവിധാനമെന്ന വാദം വിചിത്രമാണെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.