തിരുവനന്തപുരം: സോളാർ തട്ടിപ്പ് സംബന്ധിച്ച ജസ്റ്റിസ് ശിവരാജൻ കമീഷൻ റിപ്പോർട്ട് ഇടത് സർക്കാർ യു.ഡി.എഫിെനതിരായ ആയുധമാക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. വേങ്ങര ഉപതെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട് യു.ഡി.എഫിനെതിരായ ആയുധമാക്കുമോയെന്ന് കാത്തിരുന്ന് കാണണം.
രാഷ്ട്രീയ ആയുധമായി റിപ്പോർട്ട് ഉപയോഗിക്കില്ലെന്നാണ് വിശ്വാസമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറയുേമ്പാഴും അദ്ദേഹത്തിെൻറ ഒാഫിസിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോർട്ടിലെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിടുമെന്നുതന്നെയാണ് കരുതപ്പെടുന്നത്. പാർട്ടിയിലെ മറ്റ് സ്ഥാനങ്ങൾ ഏറ്റെടുക്കാതെ ഉമ്മൻ ചാണ്ടി മാറി നിൽക്കുന്നതും കമീഷൻ റിപ്പോർട്ട് വരെട്ടയെന്ന പ്രതീക്ഷയിലാണെന്നാണ് സൂചന. ഉമ്മൻ ചാണ്ടിക്ക് പുറമേ, അദ്ദേഹത്തിെൻറ മന്ത്രിസഭാംഗങ്ങളും എം.എൽ.എമാരുമായിരുന്ന ചിലർക്കെതിരെ ഗുരുതര ലൈംഗികാരോപണങ്ങളാണ് കേസിലെ രണ്ടാംപ്രതിയായ സരിത എസ്. നായർ ഉന്നയിച്ചത്. ഇതിന് ആവശ്യമായ തെളിവുകളും അവർ സമർപ്പിച്ചിരുന്നു. ആ സാഹചര്യത്തിൽ ഇതു സംബന്ധിച്ച പരാമർശങ്ങൾ റിപ്പോർട്ടിൽ ഇടം പിടിച്ചിട്ടുണ്ടാകും. സോളാർ തട്ടിപ്പിൽ ഉൾപ്പെട്ട വി.െഎ.പികളുടെ പേരുവിവരങ്ങൾ റിപ്പോർട്ടിലുണ്ടെങ്കിൽ അത് ഒൗദ്യോഗിക രേഖയായിത്തീരും. അങ്ങനെ സംഭവിച്ചാൽ അതും രാഷ്ട്രീയ ആയുധമാക്കാൻ സർക്കാറിന് കഴിയും.
നിലവിൽ പല ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടുകളും സെക്രേട്ടറിയറ്റിെൻറ മൂലകളിൽ പൊടിപിടിച്ചു കിടക്കുകയാണ്. എന്നാൽ, സോളാർ റിപ്പോർട്ട് അതിൽനിന്നെല്ലാം വ്യത്യസ്തമാണ്. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ഭാവിതന്നെ നിശ്ചയിക്കുന്ന നിലയിലേക്ക് റിപ്പോർട്ട് മാറാനുള്ള സാഹചര്യവും തള്ളിക്കളയാനാകില്ല. മുൻ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ, ജോസ് കെ. മാണി എം.പി, മുൻമന്ത്രിമാരായ അടൂർപ്രകാശ്, ആര്യാടൻ മുഹമ്മദ്, ഷിബു ബേബിജോൺ, എ.പി. അനിൽകുമാർ എന്നിവർക്ക് നേരെയെല്ലാം സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നിരുന്നു. ഇവരുടെ പങ്ക് സംബന്ധിച്ച പരാമർശങ്ങൾ റിപ്പോർട്ടിലുണ്ടെങ്കിൽ അതും രാഷ്ട്രീയ ആയുധമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.