തിരുവനന്തപുരം: മാർച്ചിന് മുമ്പ് ഒരുലക്ഷം വീടുകളിൽ സോളാർ പാനൽ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. പാരമ്പര്യേതര ഊർജ സ്രോതസ്സുകൾ പരമാവധി ഉപയോഗപ്പെടുത്തുന്ന സർക്കാർ നയത്തിെൻറ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
എനർജി മാനേജ്മെൻറ് സെൻററിെൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകളുടെ പ്രദർശനവും വെബ് പോർട്ടൽ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
ഇന്ധന വിലക്കയറ്റത്തിൽനിന്ന് രക്ഷപ്പെടാൻ ബദർ മാർഗമായാണ് 'ഗോ ഇലക്ട്രിക്' എന്ന പേരിൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതുവഴി ഇന്ധനച്ചെലവ് പത്തിലൊന്നായി കുറയ്ക്കാം.
എനർജി മാനേജ്മെൻറ് സെൻറർ, കൺവർജൻസ് എനർജി സർവിസസ് ലിമിറ്റഡുമായി ചേർന്നാണ് വർഷം നീളുന്ന കാമ്പയിൻ സംഘടിപ്പിക്കുന്നത്. ടെസ്റ്റ് ഡ്രൈവിങ്ങിനും ബുക്കിങ്ങിനും അവസരമുണ്ടാകും.
27.47 ശതമാനം സർക്കാർ സബ്സിഡി ലഭിക്കും. ഓൺലൈൻ പോർട്ടലായ MyEV.org.in വഴിയും ഇലക്ട്രിക് ടൂവീലറുകൾ പ്രത്യേക ആനുകൂല്യത്തോടെ വാങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.