ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് സൈനികനായ മകൻ മദ്യപിച്ചെത്തി അമ്മയെ ക്രൂരമായി മർദിച്ചു. 70കാരിയായ ശാരദയെയാണ് മകൻ സുബോധ് മർദിച്ചത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അവധിക്ക് നാട്ടിലെത്തിയതായിരുന്നു സുബോധ്. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ സുബോധ് അമ്മയുടെ വളയും മാലയും ഊരിയെടുക്കാൻ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞതാണ് മർദനത്തിന് കാരണം.
അമ്മയെ സുബോധ് മർദിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇയാളുടെ സഹോദരനാണ് ദൃശ്യങ്ങൾ പകർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.