തിരുവനന്തപുരം: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് തിരുവനന്തപുരത്ത് സൈനികൻ മരിച്ചു. കിളിമാനൂർ പുളിമാത്ത് സ്വദേശി ആരോമലാണ് മരിച്ചത്.
ഇന്നലെ രാത്രി എട്ടോടെ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞായിരുന്നു അപകടം. ആരോമൽ സഞ്ചരിച്ച ബൈക്കിന്റെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
പരിക്കേറ്റ ആരോമലിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആരോമലിന്റെ പിതാവ് രണ്ടാഴ്ച മുമ്പ് വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലാണ്. ഈ അപകട വിവരം അറിഞ്ഞാണ് ആരോമൽ അവധിക്ക് നാട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.