കൊട്ടാരക്കര: മേലധികാരിക്കെതിരെ സ്വകാര്യ ചാനലില്‍ പ്രസ്താവന നടത്തിയ മലയാളി സൈനികനെ മരിച്ചനിലയില്‍ കണ്ടത്തെി. ദുരൂഹതയെന്ന് ബന്ധുക്കള്‍. കൊട്ടാരക്കര എഴുകോണ്‍ കാരുവേലില്‍ ചെറുകുളത്തുവീട്ടില്‍ റോയി മാത്യുവാണ് (33) മരിച്ചത്. മഹാരാഷ്ട്രയിലെ നാസിക്കില്‍ ദേവദാലിയിലെ സൈനിക ക്യാമ്പിന് സമീപത്ത് മൃതദേഹം കണ്ടത്തെിയെന്നാണ് വ്യാഴാഴ്ച രാവിലെ എട്ടിന് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കം തോന്നിക്കുമെന്ന് അറിഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു.
നാസിക് റെജിമെന്‍റ് 214 ലാണ് ജോയി മാത്യുവിന് ജോലി. ഫെബ്രുവരി 24ന് ക്യാമ്പിന് പുറത്തുപോയപ്പോള്‍ ക്വിന്‍റ് എന്ന വെബ്പോര്‍ട്ടല്‍ ചാനലുകാര്‍ രഹസ്യകാമറയുമായി മാത്യുവിനെ സമീപിച്ചു. സംഭാഷണത്തിനിടെ മേലധികാരിയുടെ പീഡനങ്ങളെക്കുറിച്ചും വീട്ടുവേല ചെയ്യിക്കുന്നതിനെക്കുറിച്ചും ജോലിഭാരത്തെക്കുറിച്ചും റോയി മാത്യുവും കൂടെയുണ്ടായിരുന്ന നാല് സൈനികരും വ്യക്തമാക്കിയിരുന്നു. കേണലിന്‍െറ ഡ്രൈവറായ തനിക്ക് ഡ്യൂട്ടി കൂടാതെ കേണലിന്‍െറ വീട്ടുജോലികള്‍ ചെയ്യേണ്ടിവരുന്നതിന്‍െറ സങ്കടങ്ങളാണ് റോയി പറഞ്ഞത്.
ഇതിനുശേഷം രാത്രിയോടെ ക്യാമ്പിലെ മുറിയിലത്തെിയപ്പോഴാണ് ചാനലില്‍ താന്‍ പറഞ്ഞത് അടക്കം വാര്‍ത്തയായ വിവരം റോയി മാത്യു അറിഞ്ഞത്. ഉടന്‍ വീട്ടില്‍ വിളിച്ച് ഭാര്യയോട് ഉണ്ടായ സംഭവങ്ങള്‍ പറയുകയും തന്‍െറ ജോലി നഷ്ടപ്പെടാന്‍ ഉള്‍പ്പെടെ സാഹചര്യമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇത് പറഞ്ഞുതീര്‍ന്നയുടന്‍ കട്ടായ ഫോണ്‍ പിന്നീട് സ്വിച്ച് ഓഫ് ആണ്.
രണ്ടുദിവസം കഴിഞ്ഞിട്ടും വിവരം ഒന്നുമില്ലാതെ വന്നതോടെ ബന്ധുക്കള്‍ നാസിക്കിലെ സൈനിക ക്യാമ്പിലേക്ക് ബന്ധപ്പെട്ടിരുന്നു. റോയി മാത്യു ഉള്‍പ്പെടെ അഞ്ചുപേരെ കാണാനില്ളെന്ന വിവരം മാത്രമാണ് ഇവിടെനിന്ന് ലഭിച്ചത്. ഇതില്‍ ഒരാള്‍ ആലപ്പുഴ സ്വദേശിയാണ്. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടത്തെിയ വാര്‍ത്തയാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്.
മൃതദേഹം ചീഞ്ഞ് വികൃതമായതിനാല്‍ നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയില്ളെന്നും പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാസിക്കില്‍തന്നെ സംസ്കരിക്കാമെന്നുമാണ് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചത്. മോനച്ചന്‍-സെല്‍വി ദമ്പതികളുടെ മൂത്ത മകനാണ് റോയി മാത്യു. ഭാര്യ: ഫിനി റോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.