ഒറ്റപ്പാലം: കേരള സംഗീതനാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ അഞ്ച് ദിവസം നീളുന്ന സോളോ തിയറ്റർ ഫെസ്റ്റിവലിന് (ഏകപാത്ര നാടകോത്സവം) ഒറ്റപ്പാലത്ത് ബുധനാഴ്ച തിരശ്ശീല ഉയരും.ഡയലോഗ് ഫിലിം സൊസൈറ്റി, സി.എസ്.എൻ നാടകവേദി എന്നിവയുടെ സഹകരണത്തോടെ സി.എസ്.എൻ ഓഡിറ്റോറിയത്തിലാണ് നാടകോത്സവം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാനത്ത് തിരഞ്ഞെടുത്ത 10 കേന്ദ്രത്തിലായി 100 നാടകമാണ് അക്കാദമി ജനങ്ങളിലെത്തിക്കുന്നത്. ജില്ലയിൽ ഒറ്റപ്പാലമാണ് ഇതിൽ ഒരു കേന്ദ്രം.
5.30ന് അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് അധ്യക്ഷത വഹിക്കും. ഈ മാസം ഏഴിന് സമാപിക്കുന്ന നാടകോത്സവത്തിൽ വൈകീട്ട് 6.30 നും 7.30 നുമാണ് അവതരണം. പ്രവേശനം സൗജന്യമായിരിക്കുമെന്ന് കൺവീനർ ഫിറോസ് കെ. പടിഞ്ഞാർക്കര, ഡോ. ജയകൃഷ്ണൻ വല്ലപ്പുഴ, കെ.എം. വിശ്വദാസ്, എൻ. സിദ്ദീഖ്, പി.കെ. അജിത്ത്കൃഷ്ണൻ എന്നിവർ അറിയിച്ചു.
നാടകങ്ങൾ: ഈ മാസം മൂന്ന്: അദ്ദേഹവും മൃതദേഹവും, അവൻ-അവൾ, നാലിന് എലിക്കെണി, കുഴപ്ലാവും കുരുത്തോലയും, അഞ്ചിന് ദി എഡ്ജ്, ദി ഗോൾ, ആറിന് പന്തമേന്തിയ പെണ്ണുങ്ങൾ, ബസ് സ്റ്റോപ്പിൽ ഒരു ക്രിസ്തുമസ് രാത്രി, എഴിന് പ്രളയൻ, മാപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.