മന്ത്രിസഭയിൽ എം.ബി രാജേഷ്; വകുപ്പുകൾ ഇങ്ങിനെയാകാം

നിയമസഭാ സ്പീക്കറായിരുന്ന എം.ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ സി.പി.എം മന്ത്രിമാരുടെ വകുപ്പുകളിൽ ചില മാറ്റങ്ങൾക്ക് സാധ്യത. മന്ത്രിസഭയിലുണ്ടായിരുന്ന എം.വി ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതോടെയാണ് പകരം എം.ബി രാജേഷ് മന്ത്രിസഭയിലെത്തിയത്.

എം.വി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളെല്ലാം അതുപോലെ എം.ബി രാജേഷിന് കൈമാറാനുള്ള സാധ്യതയില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. തദ്ദേശവും സാംസ്കാരികവും എം.ബി രാജേഷിന് നൽകാനാണ് സാധ്യത. എക്സൈസ് വകുപ്പ് വി.എൻ. വാസവന് നൽകി​യേക്കും.

രാവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് എം.ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ ​നേതാവ് വി.ഡി സതീശൻ തുടങ്ങിയവർ ചടങ്ങിൽ പ​ങ്കെടുത്തിരുന്നു. 

Tags:    
News Summary - some changes expecting in cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.