വഴക്കുപറഞ്ഞതിന് തൃശൂരിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു

ചാഴൂർ: വപ്പുഴയിൽ മകൻ അമ്മയെ വെട്ടി പരിക്കേൽപ്പിച്ചു. ചാഴൂർ ചോമാട്ടിൽ പരേതനായ പ്രേമരാജൻ്റെ ഭാര്യയും മുൻ പഞ്ചായത്തംഗവുമായ ബിന്ദു (51)വിനാണ് വെട്ടേറ്റത്. തലക്കും കൈക്കും വെട്ടേറ്റ ഇവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ പ്രബിൻ രാജിനെ (29) അന്തിക്കാട് പൊലീസ് അറസ്റ്റു ചെയ്തു.

ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. അമ്മ വഴക്ക് പറഞ്ഞതാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - Son hacked his mother in Thrissur for arguing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.