കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി കേസിലെ മാപ്പുസാക്ഷി പാമ്പുപിടുത്തക്കാരന്‍ സുരേഷ്. മന്ദബുദ്ധിയായതു കൊണ്ടാണ് ഉത്രയെ കൊന്നതെന്ന് കൊലപാതകത്തിനു ശേഷം സൂരജ് തന്നോട് പറഞ്ഞിരുന്നതായാണ് സുരേഷ് കോടതിയില്‍ മൊഴി നല്‍കിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ് താന്‍ പാമ്പിനെ സൂരജിന് വിറ്റതെന്നും കേസിന്‍റെ വിചാരണ വേളയില്‍ സുരേഷ് കോടതിയോട് പറഞ്ഞു.
ഉത്രയെ കൊല്ലുകയെന്ന സൂരജിന്‍റെ ലക്ഷ്യം അറിയാതെയാണ് താന്‍ പാമ്പിനെ വിറ്റത്. ഉത്ര പാമ്പുകടിയേറ്റ് മരിച്ചെന്ന് അറിഞ്ഞപ്പോള്‍ മാത്രമാണ് സൂരജിനെ സംശയിച്ചത്. മരണ വിവരമറിഞ്ഞ് സൂരജിനെ ഫോണ്‍ ചെയ്യുകയായിരുന്നുവെന്നും സുരേഷ് പറഞ്ഞു. കേസില്‍ ആദ്യം പ്രതിയായിരുന്നു സുരേഷ്. പിന്നീടാണ് കോടതി ഇയാളെ മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചത്.
വാദം കേള്‍ക്കാന്‍ കേസിലെ പ്രതി സൂരജും കോടതിയില്‍ ഉണ്ടായിരുന്നു. സൂരജിന്‍റെ മാതാപിതാക്കളും സഹോദരിയും കോടതി നടപടികള്‍ വീക്ഷിക്കാന്‍ എത്തി. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് അഞ്ചല്‍ സ്വദേശിനിയായ ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.