സൗമ്യ കേസ് വിവാദം: മാനനഷ്​ടക്കേസിൽ വിചാരണ തുടങ്ങി

തൃശൂർ: മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലും ഫോറൻസിക് വിദഗ്ധയുമായ ഡോ. ഷേർളി വാസുവിനെതിരായ മാനനഷ്​ട കേസിൽ വിചാരണ തുടങ്ങി. തൃശൂർ സി.ജെ.എം കോടതിയാണ് കേസ് പരിഗണിക്കുന്നത്. സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഡോ. ഷേർളി വാസു തനിക്ക് മാനഹാനി വരുത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന് കാണിച്ച് ഡോ. ഉന്മേഷ് നൽകിയ പരാതിയിലാണ് കേസ്. 

ഷേർളി വാസുവിനെ പ്രതി ചേർത്തെങ്കിലും ഹാജരാവാതിരുന്നതിനെ തുടർന്ന് കോടതി മുന്നറിയിപ്പു നൽകിയ​േപ്പാഴാണ് ജാമ്യമെടുത്തത്. പിന്നീടും ഹാജരാവലിൽ വീഴ്ചവരുത്തി. ശനിയാഴ്ച ഹാജരായില്ലെങ്കിൽ അറസ്​റ്റ്​ ചെയ്യുമെന്ന്​ കോടതി മുന്നറിയിപ്പ്​ നൽകിയിരുന്നു.  വിചാരണക്കി​െട ഷേർളി വാസു കുറ്റം നിഷേധിച്ചു. നവംബർ 16ന് വിചാരണ തുടരും. 

സൗമ്യ കേസിനെ ഏറെ പിടിച്ചുലച്ചതായിരുന്നു പോസ്​റ്റ്​മോർട്ടം വിവാദം. ഡോ. ഷേര്‍ളി വാസുവും അസോ. പ്രഫ. ഡോ. എ.കെ. ഉന്മേഷും തമ്മിലായിരുന്നു തർക്കം. സൗമ്യയുടെ പോസ്​റ്റ്​മോർട്ടം  നടത്തിയത്് ഡോ. ഷേര്‍ളി വാസുവോ ഡോ. ഉന്മേഷോ എന്നതായിരുന്നു തര്‍ക്കവിഷയം. രണ്ടുപേരുടെയും ക​ണ്ടെത്തലുകളില്‍ കാര്യമായ വ്യത്യാസമില്ലെങ്കിലും ഡോ. ഉന്മേഷ് പ്രതിഭാഗത്തിന് അനുകൂല മൊഴി നല്‍കിയെന്ന്​ ആക്ഷേപമുയർന്നു. അതിൽ അനർഹനേട്ടമുണ്ടാക്കിയില്ലെന്ന കണ്ടെത്തലിൽ വിജിലൻസ് കോടതി ഉന്മേഷി​െൻറ കേസ് മാസങ്ങൾക്കുമുമ്പ് തീർപ്പാക്കിയിരുന്നു.
 

Tags:    
News Summary - Soumya Case Issues: Defamation Case trial Started -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.