തിരുവനന്തപുരം: മാധ്യമങ്ങളിലൂടെ പുറത്തുവന്ന തെൻറ ശബ്ദ സന്ദേശവും സ്വപ്നക്ക് കുരുക്കായി. കഴിഞ്ഞ ദിവസമാണ് സ്വപ്നയുടേതായ ശബ്ദരേഖ ഒരു മാധ്യമ സ്ഥാപനത്തിലെത്തിയത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ഇവരെ പിന്തുടരാന്‍ ഈ ശബ്ദരേഖയും സഹായകമായെന്നാണ് വിവരം.
സന്ദേശങ്ങള്‍ പല ഫോണുകള്‍ കൈമാറിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചതെങ്കിലും സന്ദേശത്തിെൻറ ഉറവിട ഐ.പി വിലാസം തിരിച്ചറിഞ്ഞ് വെള്ളിയാഴ്ച മുതല്‍ തന്നെ കേന്ദ്ര ഇൻറലിജന്‍സ് പിന്തുടരുന്നുണ്ടായിരുന്നു. ഈ ഫോണിൽനിന്ന് വന്നതും പോയതുമായ കാളുകളെല്ലാം ഏജന്‍സി പരിശോധനക്ക് വിധേയമാക്കി.
അഞ്ച് ഫോണിലധികമുണ്ടായിരുന്ന സ്വപ്ന പിന്തുടർന്ന് പിടിക്കാന്‍ സഹായകരമാകുന്ന ഒരു വസ്തുവും കൈയില്‍ കരുതാതെയായിരുന്നു യാത്ര ചെയ്തിരുന്നത്. എന്നാൽ, അന്വേഷണസംഘം ബുദ്ധിപരമായി പ്രതികളുടെ ബന്ധുക്കളെന്ന് സംശയിക്കുന്നവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സ്വപ്നയുടെ മകള്‍ ഉപയോഗിച്ച ഫോണ്‍ ഇടക്ക് ഓൺ ആയതും ഉദ്യോഗസ്ഥർക്ക് സഹായകമായി.
സന്ദീപ് നായരുടെ വീട്ടിൽ കസ്റ്റംസ് പരിശോധന നടക്കവെ, സന്ദീപ് നായർ സഹോദരെൻറ മൊബൈൽ ഫോണിലേക്ക് വിളിച്ച കാളും പ്രതികളെ പിടികൂടാൻ സഹായമായെന്നാണ് വിവരം.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.