കോഴിക്കോട്: നിശ്ശബ്ദ െകാലയാളിയായ ശബ്ദമലിനീകരണത്തിനെതിരെ ബോധവത്കരണാഹ്വാനവുമായി ഒരു ദിനം. ‘അമിതശബ്ദം ആരോഗ്യത്തിന് ഹാനികരം’ എന്ന സന്ദേശവുമായി ഏപ്രിൽ 26 ആണ് അന്താരാഷ്ട്ര തലത്തിൽ ശബ്ദമലിനീകരണ ബോധവത്കരണദിനമായി ആചരിക്കുന്നത്. ശബ്ദമലിനീകരണ പ്രതിരോധമാർഗവും ബോധവത്കരണവുമാണ് ഇൗ നാളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അന്താരാഷ്ട്രതലത്തിൽ ചർച്ചചെയ്യുന്നത്.
അമിതവും സ്ഥിരവുമായ ശബ്ദം ഗർഭസ്ഥശിശു മുതൽ വയോധികർക്കുവരെ കേൾവിക്കുറവിനോടൊപ്പം ഹൃദയം, തലച്ചോറ് എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുകയും രക്തസമ്മർദം, പ്രമേഹം തുടങ്ങി ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നുമാണ് ഇതിനകം നടന്ന പഠനങ്ങൾ തെളിയിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ ശബ്ദമലിനീകരണമുള്ള രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യയുള്ളത്. സാധാരണ സംസാരം 50 ഡെസിബലിന് താഴെയും റേഡിയോ, മൊബൈൽ ഫോൺ, വാഹനങ്ങൾ എന്നിവയുടെ ശബ്ദം 70 ഡെസിബലും ഫാക്ടറികളിൽ 80 ഉം കരിമരുന്ന് പ്രയോഗം 100 ഉം ഇടിവെട്ട് 120 ഡെസിബലും ആണെന്നാണ് ശരാശരി കണക്ക്. 120 ഡെസിബൽ ശബ്ദം ഒറ്റത്തവണ കേൾക്കുന്നതും 70 ഡെസിബലിന് മുകളിലുള്ള ശബ്ദം സ്ഥിരമായി കേൾക്കുന്നതും കേൾവിക്കുറവും മറ്റ് ആരോഗ്യ പ്രശ്നവും ഉണ്ടാക്കുമെന്ന് ഇ.എൻ.ടി ഡോക്ടേഴ്സ് അസോസിയേഷൻ സംസ്ഥാനപ്രസിഡൻറും നാഷനൽ ഇനിഷ്യേറ്റിവ് ഫോർ സേഫ് സൗണ്ട് ൈവസ് ചെയർമാനുമായ േഡാ. ഒ.എസ്. രാജേന്ദ്രൻ പറഞ്ഞു. 46 ഡെസിബലിൽ കൂടുതലുള്ള ശബ്ദം ഗർഭസ്ഥശിശുവിെൻറ ആരോഗ്യപ്രശ്നങ്ങൾക്കുതന്നെ കാരണമാകും.
മുതിർന്നവരിൽ ഇയർഫോൺ വഴി അമിതശബ്ദത്തിൽ പാട്ട് കേൾക്കുന്നതുപോലും പ്രശ്നങ്ങൾ സൃഷ്ടിക്കും. ശബ്ദമലിനീകരണത്തിെൻറ ആഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ജനസാന്ദ്രത കൂടിയ നഗരങ്ങളിലും വലിയ ഫാക്ടറികൾക്കരികിലുമാണ്. വാഹനപ്പെരുപ്പവും ശബ്ദമലിനീകരണത്തിന് കാരണമാകുന്നു.
വാഹനങ്ങളുടെ എണ്ണത്തിൽ ദേശീയ ശരാശരിെയക്കാൾ ഏറെ മുന്നിലാണ് കേരളമെന്നതും മലയാളികൾക്ക് വെല്ലുവിളിയാണ്. അതിനാൽതന്നെ ആരോഗ്യരംഗത്തുള്ളവർക്കുപുറമെ പൊലീസും മോേട്ടാർ വാഹനവകുപ്പും ബോധവത്കരണത്തിന് രംഗത്തുണ്ട്. കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നോ ഹോൺ ഡേയായി ഇന്ന് ആചരിക്കുകയാണ്. ഹോൺ പരമാവധി ഒഴിവാക്കണമെന്നാണ് പൊലീസ് പറയുന്നത്. പരിശോധന, വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കൽ എന്നിവ ഇതിെൻറ ഭാഗമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.