പുൽപള്ളി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കുതിര പരിശീലന കേന്ദ്രം പുൽപള്ളിക്കടുത്ത ചേകാടിയിൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ടുവന്ന ഇരുപതോളം കുതിരകളാണ് ഇവിടെയുള്ളത്.
വൻകിട കുതിരപ്പന്തയങ്ങളിലേക്ക് കുതിരകളെ പരിശീലിപ്പിക്കുകയും ഒരുക്കുകയും ചെയ്യുന്ന സ്റ്റെഡ് ഫാം ആരംഭിച്ചിരിക്കുന്നത് പ്രവാസി വ്യവസായിയും യു.ബി റൈസിങ് ക്ലബ് ഉടമകൂടിയുമായ ഉബൈസ് സിദ്ദീഖ് ആണ്. കേരളത്തിലെ ഏറ്റവും വലിയ കുതിരയും ഏറ്റവും ചെറിയ കുതിരയും ഇവിടെയുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ചേകാടിയിൽ ഇരുപതേക്കർ വരുന്ന സ്ഥലത്ത് കുതിരകളുടെ പരിശീലനത്തിനായി റേസിങ് ട്രാക്ക്, പൂൾ, സ്റ്റെഡ് ക്ലിനിക്ക് തുടങ്ങിയവയും നിർമിച്ചുകൊണ്ടിരിക്കുകയാണ്. ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ സ്റ്റഡ്ഫാമാണിത്. ഫാമിൽ വിവിധ മത്സരങ്ങളിൽ ചാമ്പ്യന്മാരായ പത്തിലധികം പ്രീമിയർ വിഭാഗത്തിലുള്ള കുതിരകളും ഇവിടെയുണ്ട്. ദേശീയ കുതിരയോട്ട മത്സരങ്ങളിൽ വിജയികളായ കുതിരകളും ഇവിടെയുണ്ട്. 85 ലക്ഷം രൂപ വരെ വിലയുള്ള കുതിരകളും ഇക്കൂട്ടത്തിലുണ്ട്.
വയനാടിന്റെ വിനോദ സഞ്ചാര വികസനത്തിനും മേഖലയിൽ കൂടുതൽ തൊഴിൽ സാധ്യതകൾ ഉണ്ടാക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. പ്രകൃതി സൗഹൃദ രീതിയിലാണ് പ്രവൃത്തികളെല്ലാം. മുളകൊണ്ട് നിർമിച്ച ഹട്ടുകൾക്ക് മുകളിലിരുന്ന് പ്രകൃതി ഭംഗി ആസ്വദിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിരവധി ആളുകളാണ് ഇപ്പോൾ കുതിരകളെ കാണുന്നതിനായി എത്തിക്കൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.