തിരുവനന്തപുരം: െഎ.എസ്.ആർ.ഒയുമായി സഹകരിച്ച് കവടിയാറിൽ സ്പേസ് മ്യൂസിയം സ്ഥാപിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അന്തരിച്ച മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാമിെൻറ പേരിലായിരിക്കും മ്യൂസിയം തുടങ്ങുകയെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. തലസ്ഥാന ജില്ലയിൽ ഒരുവർഷത്തിനിടെ നിരവധി വികസനപ്രവർത്തനങ്ങൾ നടത്താനായെന്നും മന്ത്രി പറഞ്ഞു. പാർവതി പുത്തനാറിെൻറ ദുരവസ്ഥക്ക് വിദേശസഹായത്തോടെ പരിഹാരം കാണും. ലൈറ്റ് മെട്രോക്കായി ശ്രീകാര്യം, ഉള്ളൂർ, പട്ടം, തമ്പാനൂർ എന്നിവിടങ്ങളിൽ മേൽപാലം നിർമിക്കും. ഇവക്ക് ഭരണാനുമതി നൽകി. ഇതിനായുള്ള സർേവ നടപടി പൂർത്തീകരിച്ചു. സാഹസിക വിനോദസഞ്ചാര പദ്ധതിയിൽ ഉൾപ്പെടുത്തി പൊന്മുടിയിൽ റോപ്വേയും മൗണ്ടൻ ബൈക്കിങ്ങും കുട്ടികളുടെ പാർക്കും സജ്ജീകരിക്കും. പൊന്മുടി െഗസ്റ്റ് ഹൗസ് നവീകരണം ഉടൻ പൂർത്തീകരിക്കും. ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദ്രമായി പൊന്മുടിെയ വികസിപ്പിക്കും.
ടെക്നോപാർക്കിൽ രണ്ടുലക്ഷം ചതുരശ്രഅടി വിസ്തൃതിയുള്ള പുതിയ കെട്ടിടസമുച്ചയത്തിെൻറ നിർമാണം ഉടൻ ആരംഭിക്കും. ടെക്നോപാർക്കിൽ സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്തും. വർക്കല സെൻറർ ഫോർ പെർഫോമിങ് ആർട്സിെൻറ നിർമാണം രണ്ടുവർഷത്തിനകം പൂർത്തിയാക്കും. വള്ളക്കടവിലെ ബയോ ഡൈവേഴ്സിറ്റി മ്യൂസിയം ആഗസ്റ്റിൽ പൂർത്തീകരിക്കും. നേപ്പിയർ മ്യൂസിയം നവീകരിക്കും. വിഴിഞ്ഞം ഗുഹാക്ഷേത്രത്തെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കും. കഴക്കൂട്ടത്തും നെയ്യാറ്റിൻകരയിലും ശബരിമല ഇടത്താവള സമുച്ചയം സ്ഥാപിക്കും. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മ്യൂസിയം ഉൾപ്പെടെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കും.
ഹരിതകേരളം മിഷെൻറ ഭാഗമായി നെയ്യാറിലെ ജലാശയങ്ങൾ സംരക്ഷിക്കും. കഴക്കൂട്ടം മുതൽ ചേർത്തല വരെ ആറുവരിപ്പാതയാക്കാനുള്ള നിർമാണപ്രവർത്തനങ്ങൾ അടുത്ത സാമ്പത്തികവർഷം ആരംഭിക്കും. നെടുമങ്ങാട്-വഴയില റോഡ് നാലുവരിയാക്കി വികസിപ്പിക്കും. കാപ്പിൽ തീരത്ത് ഫ്ലോട്ടിങ് റെസ്റ്റാറൻറ് തുടങ്ങും. ബാലരാമപുരം പൈതൃക ഗ്രാമമായി വികസിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.