തിരുവനന്തപുരം: പുനർനിർമാണ വിഭവ സമാഹരണത്തിന് സംസ്ഥാനം നെേട്ടാട്ടമോടുേമ്പാൾ 80 കോടി രൂപ മുടക്കി എം.എൽ.എമാർക്ക് പുതിയ ഫ്ലാറ്റ് സമുച്ചയം നിർമിക്കാൻ നീക്കം. എം.എൽ.എ ഹോസ്റ്റലിലെ പമ്പ ബ്ലോക്ക് പൊളിച്ചാണ് പുതിയ കെട്ടിടം വരുന്നത്. അതേസമയം, പുതിയ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചിട്ടിെല്ലന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
എം.എൽ.എ ഹോസ്റ്റലിൽ 11 നില കെട്ടിടം നിർമിക്കാൻ കഴിഞ്ഞ സർക്കാറിെൻറ കാലത്ത് തീരുമാനിച്ചിരുന്നു.
എന്നാൽ, അനുമതികൾ ലഭിച്ചിരുന്നില്ല. വീണ്ടും നീക്കം ഉൗർജിതമാക്കുകയും പരിഷ്കരിച്ച പദ്ധതി സമർപ്പിക്കുകയുമായിരുന്നു. ഇതിനാണ് വിമാനത്താവള അതോറിറ്റിയുടെ അനുമതി ലഭിച്ചത്. പമ്പയിലെ മുറികളിൽ സൗകര്യങ്ങളില്ലെന്നതാണ് പുതിയ കെട്ടിട നിർമാണത്തിന് പറയുന്ന കാരണം. വലിയ മുറികൾ, അടുക്കള, അതിഥികൾക്ക് തങ്ങാൻ സ്ഥലം അടക്കമുള്ളവ വേണം. ഇതൊക്കെ ഉൾപ്പെടുത്തിയാണ് 11 നിലയുള്ള കെട്ടിടത്തിെൻറ രൂപകൽപന. 24 എം.എൽ.എമാർക്കും 16 മുൻ എം.എൽ.എമാർക്കുമാണ് പമ്പയിൽ മുറിയുള്ളത്. നിർമാണത്തിന് കെട്ടിടം പൊളിച്ചാൽ ഇവർക്ക് പകരം സംവിധാനവും ഒരുക്കണം. അതും സാമ്പത്തിക ബാധ്യത വരുത്തും.
പമ്പ ഹോസ്റ്റൽ പൊളിച്ച് പുതിയ കെട്ടിടം നിർമിക്കാൻ തുക നീക്കിവെച്ചിട്ടില്ലെന്ന് സ്പീക്കർ പറഞ്ഞു. 2013ൽ ധനമന്ത്രിയായിയിരുന്ന കെ.എം. മാണിയാണ് തെൻറ ബജറ്റ് പ്രസംഗത്തിൽ ഇത് സംബന്ധിച്ച് പരാമർശമുൾപ്പെടുത്തിയത്. നിലവിലെ കെട്ടിടത്തിൽ സ്ഥലപരിമിതിയുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് സർവകക്ഷിയോഗമടക്കം വിളിക്കുകയും സാധ്യതകളാരായുകയും ചെയ്്തിരുന്നു. വിഷയം ഇപ്പോൾ പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.