കോഴിക്കോട‌്: പത്മഭൂഷൺ നേടിയ ശാസ‌്ത്രജ്ഞൻ നമ്പി നാരായണനെതിരെ മുൻ ഡി.ജി.പി ടി.പി. സെൻകുമാറിെൻറ പ്രസ‌്താവന മാ ന്യതയില്ലാത്തതാണെന്ന‌് സ‌്പീക്കർ പി. ശ്രീരാമകൃഷ‌്ണൻ. അവാർഡിെൻറ യുക്തി അത‌് നിർണയിക്കുന്ന കമ്മിറ്റികളുടെ താൽപര്യവും തീരുമാനവുമാണ‌്. അത‌് അംഗീകരിക്കാതെ കുറ്റപ്പെടുത്തുന്നത‌് അപഹാസ്യമാണെന്ന് കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട‌് സ‌്പീക്കർ പറഞ്ഞു.
അവാർഡ് സമിതികളും കമ്മിറ്റികളും അവരുടേതായ മാനദണ്ഡങ്ങൾ വെച്ചാണ് അവാർഡ് നിശ്ചയിക്കുന്നതെന്നും അവയെന്തെന്ന് മനസ്സിലാക്കാതെ വ്യക്തിനിഷ്ഠമായ നിലപാടുകളുടെ പേരിൽ പെരുമാറുന്നത് ആശാസ്യകരമാണെന്ന് തോന്നുന്നില്ലെന്നും സ‌്പീക്കർ പറഞ്ഞു. എന്തിെൻറ പേരിലായാലും അവാർഡ് എന്നത് വ്യക്തിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ലഭ്യമാകുന്ന ശ്രദ്ധേയമായ അംഗീകാരവും അഭിനന്ദനവുമാണെന്നും മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
‘ആ മഹാൻ െഎ.എസ്.ആര്‍.ഒക്കുവേണ്ടി എന്ത് ചെയ്തുെവന്നും ഇങ്ങനെ പോയാൽ അടുത്തവർഷം മറിയം റഷീദക്കും ഗോവിന്ദച്ചാമിക്കും അമീറുൽ ഇസ്ലാമിനും അവാർഡ് കിട്ടിയേക്കുമെന്ന പ്രത്യാശ തനിക്കുണ്ടെ’ന്നുമായിരുന്നു സെൻകുമാറിെൻറ പരാമർശം. പുരസ്കാരം അമൃതിൽ ഒരുതുള്ളി വിഷം വീണപോലെയാണെന്നും വിശേഷിപ്പിച്ചിരുന്നു.
സെൻകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി ലഭിച്ചു. മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിലാണ് പരാതി നൽകിയിരിക്കുന്നത്. രാജ്യത്തെയും സുപ്രീംകോടതിയെയും അപമാനിക്കുന്നതിന് തുല്യമാണ് സെൻകുമാറിെൻറ പരാമർശങ്ങളെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.