തിരൂർ: 'മാധ്യമം' മലപ്പുറം ബ്യൂറോ സ്റ്റാഫ് റിപ്പോർട്ടറും പ്രസ് ക്ലബ് സെക്രട്ടറിയുമായ കെ.പി.എം. റിയാസിനെ പൊലീസ് മർദിച്ച സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് ശനിയാഴ്ച ജില്ല പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കും. ശനിയാഴ്ച റിയാസിെൻറ മൊഴിയെടുത്ത ശേഷമായിരിക്കും റിപ്പോർട്ട് നൽകുക.
വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എം. ബിജുവിനെയാണ് ചുമതലപ്പെടുത്തിയത്. കേസിെൻറ തുടർനടപടി സ്പെഷൽ ബ്രാഞ്ചിെൻറ റിപ്പോർട്ട് വന്നശേഷം തീരുമാനിക്കുമെന്ന് ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് 4.45ഓടെയാണ് കെ.പി.എം. റിയാസിനെയും സുഹൃത്തിനെയും പുതുപ്പള്ളി കനാൽ പാലം പള്ളിക്ക് സമീപം തിരൂർ സി.ഐ ടി.പി. ഫർഷാദ് ലാത്തികൊണ്ട് അടിച്ച് പരിക്കേൽപിച്ചത്. റിയാസ് സ്വന്തം നാടായ പുറത്തൂർ പുതുപ്പള്ളിയിൽ വീടിന് തൊട്ടടുത്ത കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴായിരുന്നു പൊലീസ് അതിക്രമം. സംഭവത്തിൽ കെ.യു.ഡബ്ല്യൂ.ജെ ഡി.ജി.പി അനിൽകാന്തിനും പരാതി നൽകിയിട്ടുണ്ട്.
മാധ്യമപ്രവർത്തകനെ അകാരണമായി മർദിച്ച പൊലീസ് നടപടിയിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി വി. അബദുറഹ്മാെൻറ നേതൃത്വത്തിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ പി. ഉബൈദുല്ല എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.