തിരുവനന്തപുരം: കോവിഡ് മുക്തി നേടിയവര്‍ക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ദീര്‍ഘകാലം നിലനില്‍ക്കുന്ന പോസ്റ്റ്കോവിഡ് സിന്‍ഡ്രോം എന്ന അവസ്ഥ കുറച്ചുപേരിൽ കണ്ടുവരുന്നുണ്ട്. അതിനാല്‍ മരണനിരക്ക് കുറവാണെന്നുകരുതി രോഗത്തെ നിസ്സാരവത്കരിക്കാന്‍ ആരും തയാറാകരുത്.
എല്ലാ പ്രാഥമിക, സാമൂഹിക, കുടുംബ ആരോഗ്യകേന്ദ്രങ്ങളിലും വ്യാഴാഴ്ചകളില്‍ ഉച്ചക്ക് 12 മുതല്‍ രണ്ടു വരെയാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും റഫറല്‍ ക്ലിനിക്കുകളും പ്രവർത്തിക്കും.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞുവരുന്നുണ്ട്. ഒരേസമയം ചികിത്സിയിലിരിക്കുന്ന രോഗികളുടെ എണ്ണം പരമാവധിവന്നത് ഒക്ടോബര്‍ 24നാണ്. 97,417 പേര് ആ ദിവസം ചികിത്സയിലുണ്ടായിരുന്നു. ഓരോ ദിവസെത്തയും കണക്ക് തൊട്ടുമുമ്പുള്ള ആഴ്ചയിലെ അതേ ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നു മുതല്‍ 10 ശതമാനം വരെ കുറവുകാണുന്നുണ്ട്.
ബുധനാഴ്ചത്തെ കണക്ക് കഴിഞ്ഞ ചൊവ്വാഴ്ചയിലെ ആക്ടിവ് കേസുകെളക്കാള് 10 ശതമാനത്തോളം കുറവാണ്. ഇത്തരത്തിലുള്ള പ്രവണത ഇത്രയധികം ദിവസങ്ങള്‍ തുടര്‍ച്ചയായി കാണിക്കുന്നത് ആദ്യമായാണ്. എങ്കിലും മുന്‍കരുതകലുകളില്‍ വീഴ്ച പാടില്ല.
നിരവധി സ്ഥലങ്ങളില്‍ രോഗം ഒരു തവണ ഉച്ചസ്ഥായിയില്‍ എത്തിയതിനുശേഷം ഇടവേള പിന്നിട്ട് വീണ്ടും രൂക്ഷമായ അനുഭവം ഉണ്ടായിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ രോഗമേല്‍പ്പിക്കുന്ന ആഘാതം നിയന്ത്രണാതീതമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.