പാലക്കാട്: പ്രത്യേക കൗണ്ടറുകൾ തുറക്കുന്നതുൾപ്പെടെ മുതിർന്ന പൗരന്മാരുെടയും ഭിന്നശേഷിക്കാരുെടയും ക്ഷേമം മുൻനിർത്തി മൂന്നുമാസം മുമ്പ് റിസർവ് ബാങ്ക് അയച്ച സർക്കുലർ ബാങ്കുകൾ പാടെ അട്ടിമറിച്ചു. തിരക്കുള്ള സമയങ്ങളിൽ ബാങ്കിലെത്തുന്ന മുതിർന്ന പൗരന്മാരുെടയും ഭിന്നശേഷിക്കാരുെടയും സൗകര്യം കണക്കിലെടുത്താണ് റിസർവ് ബാങ്ക് ഇത്തരമൊരു സർക്കുലർ പുറത്തിറക്കിയത്. ഇങ്ങനെയൊരു സൗകര്യം ഏർപ്പെടുത്തുന്നതിലൂടെ ഇരു വിഭാഗെത്തയും ബാങ്കിങ് ഇടപാടിലേക്ക് ആകർഷിപ്പിക്കാൻ സാധിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ.
ഇൗ ഗണത്തിൽ പെട്ടവർക്ക് പ്രത്യേക കൗണ്ടർ ഏർപ്പെടുത്തുന്നതിന് പുറമെ, 70 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും ഇടപാടുകൾ നടത്തണമെങ്കിൽ ബാങ്കിെൻറ പ്രതിനിധി വീട്ടിലേക്ക് ചെല്ലുക, ചെക്ക് ബുക്ക് ആവശ്യപ്പെട്ടാൽ ഉപഭോക്താവ് നേരിട്ട് വരണമെന്ന നിബന്ധന ഒഴിവാക്കി കൊടുക്കുക, വർഷത്തിൽ സൗജന്യമായി 25 ചെക്ക് ലീഫുകൾ നൽകുക, ബാങ്കിെൻറ രേഖകളിലെ ജനനതീയതി അടിസ്ഥാനമാക്കി ഉപഭോക്താക്കളെ സ്വയമേവ മുതിർന്ന പൗരന്മാരായി കണ്ട് സേവനങ്ങൾ നൽകുക എന്നിവയാണ് റിസർവ് ബാങ്ക് പുറത്തിറക്കിയ സർക്കുലറിലെ മറ്റ് നിർദേശങ്ങൾ.
കാഴ്ച പരിമിതിയുള്ളവർക്കും പ്രത്യേക കൗണ്ടറിെൻറ സൗകര്യം ഉപയോഗിക്കാമെന്ന് സർക്കുലറിൽ പറയുന്നുണ്ട്. പ്രായാധിക്യമോ രോഗമോ മൂലം താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങാൻ മറ്റൊരാളുടെ സഹായം ആവശ്യമുള്ളവരുടെ സൗകര്യവും പരിഗണിച്ചാണ് ബാങ്ക് ഉദ്യോഗസ്ഥൻ വീട്ടിലെത്തുന്ന ‘ഡോർ സ്റ്റെപ്പ് ബാങ്കിങ്’ പദ്ധതി ആവിഷ്കരിച്ചത്. കഴിഞ്ഞ നവംബർ ഒമ്പതിനാണ് റിസർവ് ബാങ്ക് ചീഫ് ജനറൽ മാനേജർ സൗരവ് സിൻഹ സർക്കുലർ പുറത്തിറക്കിയത്. ഡിസംബർ 31നകം നിർദേശങ്ങൾ എല്ലാ ബാങ്കുകളിലും നടപ്പാക്കണമെന്ന് സർക്കുലറിലുണ്ട്. ഭൂരിഭാഗം ബാങ്ക് ഉദ്യോഗസ്ഥരും സർക്കുലർ പുറത്തിറങ്ങിയത് പോലും അറിഞ്ഞിട്ടില്ല. അറിഞ്ഞവരാകട്ടെ നിലവിലെ സൗകര്യത്തിൽ ഇവ നടപ്പാക്കാൻ പ്രയാസമുണ്ടെന്ന നിലപാടിലാണ്.
പ്രത്യേക കൗണ്ടറുകൾ ആരംഭിക്കലും ഇടപാടുകൾക്ക് ബാങ്കിെൻറ പ്രതിനിധി വീട്ടിലേക്ക് പോവുക എന്നതും നിലവിലെ ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ പ്രായോഗികമല്ലെന്ന് ജീവനക്കാർ പറയുന്നു. വീടുകളിൽ പോയി ഇടപാടുകൾ നടത്താൻ ബാങ്കുകളിലെ ബി.ഡി.ഒമാരെ (ബിസിനസ് െഡവലപ്മെൻറ് ഓഫിസർ) ഉപയോഗിക്കാമെന്ന് റിസർവ് ബാങ്ക് അധികൃതർ പറയുന്നുണ്ടെങ്കിലും അതിലും ബാങ്ക് അധികൃതർ സാങ്കേതിക തടസ്സം ഉന്നയിക്കുന്നുണ്ട്. ബി.ഡി.ഒമാർ വഴി 10,000 രൂപവരെ മാത്രെമ ഇടപാടുകൾ നടത്താൻ സാധിക്കൂവെന്നും ഗ്രാമീണ മേഖലയിൽ മാത്രെമ ബി.ഡി.ഒമാരുടെ സേവനം ലഭ്യമാകൂ എന്നുമാണ് ബാങ്ക് അധികൃതരുടെ തടസ്സവാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.