തിരുവനന്തപുരത്തുനിന്ന്​ പ്രത്യേക മെഡിക്കൽ സംഘം കാസർകോ​ട്ടേക്ക്​

തിരുവനന്തപുരം: കോവിഡ് ആശുപത്രി യാഥാർഥ്യമാക്കാനും ജില്ലക്ക്​ സഹായം നൽകാനും തിരുവനന്തപുരം മെഡിക്കല്‍ കോളജില ്‍ നിന്ന്​ 26 അംഗ സംഘം കാസർകോ​ട്ടേക്ക്​ തിരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ്​ ഡെപ്യൂട്ടി സൂപ്രണ്ട്​ എസ്​. സന്തോഷ്​ കുമാറി​​​െൻറ നേതൃത്വത്തിൽ 10 ഡോക്​ടർമാരും 10 നഴ്​സുമാരും അഞ്ച്​ നഴ്​സിങ്​ അസിസ്​റ്റൻറുമാരുമാണ്​ സംഘത്തിലുള്ളത്​.

കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനും രോഗികളെ ചികിത്സിക്കുന്നതിനുമാണ്​ സംഘം കാസർ​േകാ​ട്ടേക്ക്​ എത്തുന്നത്​. ഞായറാഴ്​ച രാവിലെ ഒമ്പത്​ മണിക്ക് യാത്ര സെക്രട്ടറിയേറ്റിന് മുമ്പില്‍ നിന്നും സംഘം യാത്രയയച്ചു.

കാസർകോഡ് കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ നാലുദിവസം കൊണ്ട് കാസർകോഡ് കോവിഡ് ആശുപത്രി തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടായിരുന്നു.

Full View
Tags:    
News Summary - Special Medical Force From Trivandrum to Kasarkode -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.