ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമിയും വീടും നൽകണമെന്ന് പ്രത്യേക ഉത്തരവ്

കോഴിക്കോട് : ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമിയും വീടും നൽകണമെന്ന് പ്രത്യേക ഉത്തരവ്. തൃശൂർ നടത്തറ ഇരവിമംഗലം എന്ന സ്ഥലത്ത് താമസിക്കുന്ന സരസ്വതി എന്ന വിധവയായ മുത്തശിക്ക് വീട് നൽകണമെന്നാണ് ഉത്തരവ്. മുത്തശിയും അവരുടെ അനാഥരായ പേരക്കുട്ടികൾക്കും വീടോ ഭൂമിയോ ഇല്ലാത്തതിനാൽ നാട്ടുകാരുടെ സഹായത്താലാണ് ജിവിക്കുന്നത്.

ലൈഫ് മിഷൻ പദ്ധതിയിൽ സഹായം ലഭിക്കുന്നതിന് ഇവർക്ക് എല്ലാ അർഹതയുണ്ട്. എന്നാൽ, ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട സമയത്തു അത് സമർപ്പിക്കാൻ കഴിഞ്ഞില്ല. അതിനാൽ ലൈഫ് പദ്ധതിയുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ല.

ഇവരിൽ നിന്നും പുതുതായി അപേക്ഷ വാങ്ങി ഈ കുടുംബത്തിനെ കൂടി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമിയും വീടും ലഭിക്കുന്നതിനുള്ള പ്രത്യേക ഉത്തരവ് നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് തൃശൂർ കലക്ടർ കത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അത് പരിഗണിച്ചാണ് ഇവരിൽ നിന്നും പുതുതായി അപേക്ഷ വാങ്ങി ഭൂമിയും വീടും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കലക്ടറെ ചുമതലപ്പെടുത്തിയത്.

Tags:    
News Summary - Special order to include land and house in life scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.