തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷൻ നടപടി ഹൈകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ മുൻഗണനേതര വിഭാഗത്തിനുള്ള (നീല, വെള്ള കാർഡുകൾ) സ്പെഷൽ അരിയുടെ വിതരണം മാർച്ച് 31ന് ആരംഭിക്കും. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായതായി ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഓരോ കാർഡിനും 15 രൂപക്ക് 10 കിലോ അരിയാണ് ലഭിക്കുക. മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രിൽ ആറുവരെ നീട്ടാനും തീരുമാനമായിട്ടുണ്ട്. അതേസമയം ഇ-പോസ് മെഷീനിലെ സാങ്കേതികപ്രശ്നങ്ങളെ തുടർന്ന് ഏപ്രിൽ മാസത്തെ സൗജന്യഭക്ഷ്യകിറ്റിെൻറ വിതരണം തിങ്കളാഴ്ച ആരംഭിക്കാനായില്ല.
പ്രശ്നങ്ങൾ പരിഹരിച്ച് ഇന്നുമുതൽ കിറ്റ് വിതരണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരിയിലെ ഭക്ഷ്യകിറ്റ് വിതരണം മാർച്ച് 31ന് അവസാനിക്കും. ഏപ്രിലിലെ കിറ്റിനൊപ്പം മാർച്ചിലെ കിറ്റ് വിതരണവും തുടരുമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വി. കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.