ആലുവ ശിവരാത്രിക്ക്​ പ്രത്യേക ട്രെയിൻ സർവിസ്​; റെയിൽവേ സ്റ്റേഷനിൽ യാത്രികർക്കായി വിപുലമായ സൗകര്യങ്ങൾ

തൃശൂർ: ആലുവ മഹാശിവരാത്രി പ്രമാണിച്ച്​ 18ന്​ ആലുവയിലേക്ക് പ്രത്യേക ട്രെയിനുകൾ ഓടിക്കുകയും സ്റ്റോപ്പുകൾ അനുവദിക്കുകയും ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു.

ശിവരാത്രി ചടങ്ങുകൾക്ക് പോകുന്നവരുടെ സൗകര്യാർഥം 16325 നിലമ്പൂർ-കോട്ടയം എക്പ്രസ് ഷൊർണൂർ മുതൽ ആലുവ വരെ സാധാരണയുള്ള സ്റ്റോപ്പുകൾക്ക് പുറമെ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി അങ്ങാടി എന്നിവിടങ്ങളിലും നിർത്തും. അന്നത്തെ 06461 ഷൊർണൂർ-തൃശൂർ പ്രത്യേക എക്സ്​പ്രസ്​ ആലുവ വരെ ഓടും.

പിറ്റേന്നത്തെ 16609 തൃശൂർ-കണ്ണൂർ എക്സ്​പ്രസ്​ ആലുവയിൽനിന്നു പുറപ്പെടും. ശിവരാത്രി ദിവസം ആലുവ റെയിൽവേ സ്റ്റേഷനിൽ യാത്രികർക്കായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. ഈ ആവശ്യങ്ങൾ ഉന്നയിച്ച്​ ടി.എൻ. പ്രതാപൻ എം.പി തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർക്ക് കത്ത് നൽകിയിരുന്നു. 

Tags:    
News Summary - Special train service for Aluva Shivratri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.