പാലക്കാട്: പൂജ സീസണിലെ തിരക്ക് കുറക്കാൻ പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തും. നമ്പർ 06155 എറണാകുളം-മംഗലാപുരം സ്പെഷൽ എക്സ്പ്രസ് ഒക്ടോബർ 10ന് എറണാകുളത്തുനിന്ന് 10ന് രാത്രി ഒമ്പതിന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ച 5.30ന് മംഗലാപുരത്തും നമ്പർ 06156 മംഗളൂരു-എറണാകുളം സ്പെഷൽ എക്സ്പ്രസ് 11ന് ഉച്ചക്ക് 1.50ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അതേ ദിവസം രാത്രി 9.25ന് എറണാകുളത്തുമെത്തും.
നമ്പർ 06195 ചെന്നൈ സെൻട്രൽ-കോട്ടയം സ്പെഷൽ എക്സ്പ്രസ് 10, 12 തീയതികളിൽ രാത്രി 11.55ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചക്ക് 1.45ന് കോട്ടയത്തും നമ്പർ 06196 കോട്ടയം-ചെന്നൈ സെൻട്രൽ സ്പെഷൽ എക്സ്പ്രസ് 11, 13 തീയതികളിൽ വൈകീട്ട് 4.45ന് കോട്ടയത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.20ന് ചെന്നൈ സെൻട്രലിലുമെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.