പാലക്കാട്: സംസ്ഥാനത്തെ ട്രെയിൻ യാത്രികർക്ക് ആശ്വാസമായി ആറ് പകൽ വണ്ടികളുമായി ദക്ഷിണ റെയിൽവേ. പാലരുവി, ഏറനാട് എക്സ്പ്രസുകൾ, മംഗളൂരൂ-കോയമ്പത്തൂർ പാസഞ്ചർ എന്നിവയാണ് സർവിസ് പുനരാരംഭിക്കുന്നത്. പ്രത്യേക ട്രെയിനുകളായി ഒാടുന്ന ഇവയിൽ റിസർവേഷനിലൂടെ മാത്രമേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ.
ജനുവരി നാലുമുതൽ ഒാടിത്തുടങ്ങുന്ന തിരുനെൽവേലി-പാലക്കാട് ജങ്ഷൻ പ്രതിദിന സ്പെഷൽ െട്രയിൻ (പാലരുവി എക്സ്പ്രസ് -06791) തിരുനെൽവേലിയിൽനിന്ന് രാത്രി 11.15ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചക്ക് 12.50ന് പാലക്കാെട്ടത്തും. ജനുവരി അഞ്ചിന് സർവിസ് ആരംഭിക്കുന്ന പാലക്കാട് ജങ്ഷൻ-തിരുനെൽവേലി പ്രതിദിന സ്പെഷൽ െട്രയിൻ (പാലരുവി എക്സ്പ്രസ്-06792) വൈകീട്ട് 4.05ന് പാലക്കാട്ടുനിന്ന് പുറപ്പെട്ട് പുലർച്ച 4.55ന് തിരുനെൽവേലിയിൽ എത്തും.
ജനുവരി ആറിന് സർവിസ് ആരംഭിക്കുന്ന മംഗളൂരു സെൻട്രൽ-നാഗർകോവിൽ ജങ്ഷൻ ഏറനാട് പ്രതിദിന റിസർവ്ഡ് സ്പെഷൽ െട്രയിൻ (06605) മംഗളൂരു സെൻട്രലിൽനിന്ന് രാവിലെ 7.20ന് പുറപ്പെട്ട് രാത്രി 11.20ന് നാഗർകോവിൽ ജങ്ഷനിലെത്തും. ജനുവരി ഏഴുമുതൽ നാഗർകോവിൽ ജങ്ഷനിൽനിന്ന് പുലർച്ച രണ്ടിന് പുറപ്പെടുന്ന നാഗർകോവിൽ ജങ്ഷൻ-മംഗളൂരു സെൻട്രൽ ഏറനാട് പ്രതിദിന റിസർവ്ഡ് സ്പെഷൽ ട്രെയിൻ (06606) വൈകീട്ട് ആറിന് മംഗളൂവിലെത്തും.
ജനുവരി ആറിന് സർവിസ് ആരംഭിക്കുന്ന കോയമ്പത്തൂർ ജങ്ഷൻ-മംഗളൂരു സെൻട്രൽ പ്രതിദിന റിസർവ്ഡ് സ്പെഷൽ ട്രെയിൻ (06323) കോയമ്പത്തൂർ ജങ്ഷനിൽനിന്ന് രാവിലെ 7.55ന് പുറപ്പെട്ട് വൈകീട്ട് 6.50ന് മംഗളൂരുവിൽ എത്തും. ജനുവരി ഏഴ് മുതൽ സർവിസ് ആരംഭിക്കുന്ന മംഗളൂരു സെൻട്രൽ-കോയമ്പത്തൂർ ജങ്ഷൻ പ്രതിദിന റിസർവ്ഡ് സ്പെഷൽ ട്രെയിൻ (06324) രാവിലെ ഒമ്പതിന് മംഗളൂരു സെൻട്രലിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 7.55ന് കോയമ്പത്തൂർ ജങ്ഷനിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.