പാലക്കാട്: ദീപാവലി ഉത്സവ സീസണിലെ തിരക്ക് കുറക്കുന്നതിന് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കും ചെന്നൈയിൽ നിന്ന് മംഗലാപുരത്തേക്കും കൂടുതൽ ജനറൽ കോച്ചുകളുമായി പ്രത്യേക ട്രെയിൻ സ൪വിസ് നടത്തും.
തിരുവനന്തപുരം നോർത്ത്- ബംഗളൂരു അന്ത്യോദയ സ്പെഷൽ (ട്രെയിൻ നമ്പർ 06039) നവംബർ നാലിന് വൈകീട്ട് 6.05ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.55ന് ബംഗളൂരുവിൽ എത്തും. ബംഗളൂരു-തിരുവനന്തപുരം നോർത്ത് അന്ത്യോദയ സ്പെഷൽ (06040) ബംഗളൂരുവിൽനിന്ന് നവംബർ അഞ്ചിന് ഉച്ചക്ക് 12.45ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ അഞ്ചിന് തിരുവനന്തപുരം നോർത്തിൽ എത്തും.
കേരളത്തിൽ കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് ജങ്ഷൻ എന്നിവടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ചെന്നൈ സെൻട്രൽ-മംഗലാപുരം ജങ്ഷൻ ഫെസ്റ്റിവൽ സ്പെഷൽ (06037) നവംബർ രണ്ടിന് ചെന്നൈ സെൻട്രലിൽനിന്ന് രാത്രി 11.50ന് പുറപ്പെട്ട് അടുത്ത ദിവസം വൈകീട്ട് നാലിന് മംഗലാപുരത്ത് എത്തും. മംഗളൂരു ജങ്ഷൻ-ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ ഫെസ്റ്റിവൽ സ്പെഷൽ (06038) നവംബർ മൂന്നിന് വൈകീട്ട് ആറിന് മംഗളൂരു ജങ്ഷനിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.10ന് ചെന്നൈ സെൻട്രലിൽ എത്തും.
കേരളത്തിൽ പാലക്കാട് ജങ്ഷൻ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.