വാ​രാ​ന്ത്യ​ത്തി​ൽ തിരക്ക് കുറക്കാൻ പ്രത്യേക ട്രെയിൻ

പാ​ല​ക്കാ​ട്: തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു റൂ​ട്ടി​ൽ വാ​രാ​ന്ത്യ​ത്തി​ൽ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ പ്ര​ത്യേ​ക ട്രെ​യി​ന്‍ അ​നു​വ​ദി​ച്ചു. ട്രെ​യി​ൻ ന​മ്പ​ർ 06041 മം​ഗ​ളൂ​രു ജ​ങ്ഷ​ൻ-​കൊ​ച്ചു​വേ​ളി സ്പെ​ഷ​ൽ ആ​ഗ​സ്റ്റ് 17ന് 19.30​ന് മം​ഗ​ളൂ​രു ജ​ങ്ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം 08.00 ന് ​കൊ​ച്ചു​വേ​ളി​യി​ലെ​ത്തും.

തി​രി​കെ (ട്രെ​യി​ൻ ന​മ്പ​ർ 06042) ആ​ഗ​സ്റ്റ് 18ന് ​കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് 18.40ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം 07.00 ന് ​മം​ഗ​ലാ​പു​ര​ത്തെ​ത്തും. 14 സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ചു​ക​ളും മൂ​ന്ന് ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ചു​ക​ളു​മാ​ണു​ള്ള​ത്. കാ​സ​ർ​കോ​ട്, കാ​ഞ്ഞ​ങ്ങാ​ട്, പ​യ്യ​ന്നൂ​ർ, ക​ണ്ണൂ​ർ, ത​ല​ശ്ശേ​രി, വ​ട​ക​ര, കോ​ഴി​ക്കോ​ട്, തി​രൂ​ർ, ഷൊ​ർ​ണൂ​ർ ജ​ങ്ഷ​ൻ, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ജ​ങ്ഷ​ൻ, ആ​ല​പ്പു​ഴ, കാ​യം​കു​ളം ജ​ങ്ഷ​ൻ, കൊ​ല്ലം ജ​ങ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ണ്ട്.

Tags:    
News Summary - Special train to reduce congestion on weekends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.