കു​റ്റ്യാ​ടി​യി​ൽ ന​ട​ന്ന മു​ജാ​ഹി​ദ് ആ​ദ​ർ​ശ സ​മ്മേ​ള​നം വി​സ്ഡം ഇ​സ്‍ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പി.​എ​ൻ. അ​ബ്ദു​ല്ല​ത്തീ​ഫ് മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ആത്മീയതട്ടിപ്പുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം -മുജാഹിദ് സമ്മേളനം

കുറ്റ്യാടി: ആത്മീയതയുടെ മറവിൽ തട്ടിപ്പുകളിലൂടെ തടിച്ച് കൊഴുക്കുന്നവരെയും അത്തരം കേന്ദ്രങ്ങളെയും അന്വേഷിച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കുറ്റ്യാടിയിൽ നടന്ന മുജാഹിദ് ജില്ലതല ആദർശസമ്മേളനം ആവശ്യപ്പെട്ടു. ഇസ്‍ലാമിലെ ആചാരാനുഷ്ഠാനങ്ങൾ അതിന്റെ പ്രമാണങ്ങളിൽനിന്ന് മനസ്സിലാക്കാവുന്നവിധം സുതാര്യമായിരിക്കെ മജ്‍ലിസുകളിലെ ചൂഷണങ്ങളെ കണ്ടെത്താൻ എളുപ്പമാണ്. പ്രവർത്തനങ്ങളിലും ഇടപെടലുകളിലും അസ്വാഭാവികത പ്രകടിപ്പിക്കുന്നവർക്ക് ദിവ്യത്വം കൽപിച്ചുനൽകി വിശ്വാസികളെ ചൂഷണംചെയ്ത് ആത്മീയവാണിഭം നടത്തുന്ന പ്രവണതകൾക്കെതിരെ സമൂഹം ബോധവാന്മാരാകണം. സമൂഹത്തിന്റെ അജ്ഞതയെ ചൂഷണംചെയ്ത് കൊഴുക്കുന്ന എല്ലാ കേന്ദ്രങ്ങൾക്കെതിരെയും ബോധവത്കരിക്കാൻ പണ്ഡിതർ തയാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇത്തരം ചൂഷകരെയും ചൂഷണ കേന്ദ്രങ്ങളെയും സഹായിക്കുന്ന സമീപനം അധികാരികളും ജനപ്രതിനിധികളും വെടിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ട്രഷറർ നാസിർ ബാലുശ്ശേരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ബോർഡ് അഞ്ച്, എട്ട് ക്ലാസുകളിൽ നടത്തിയ പൊതുപരീക്ഷയിൽ ജില്ലയിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാരങ്ങൾ കേന്ദ്രകമ്മിറ്റി അംഗം വെൽക്കം അശ്റഫ് വിതരണം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അശ്റഫ്, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡൻറ് കെ.സി. ഹാരിസ് മദനി കായക്കൊടി, ജാമിഅ അൽ ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി, കുവൈത്ത് കേരള ഇസ്‌ലാഹി സെൻറർ വൈസ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ്, ടി.പി. അബ്ദുൽ അസീസ്, ഡോ. അബ്ദുറസാഖ് ആലക്കൽ എന്നിവർ സംസാരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.