നെടുങ്കണ്ടം (ഇടുക്കി): അഞ്ചാം ക്ലാസ് മുതൽ ട്രാക്കിലിറങ്ങി കേരളത്തിെൻ റ അഭിമാനമായ ദേശീയ കായികതാരം സബിത സാജുവിന് ആദരമായി അക്ഷരവീ ട്. മധുരം നിറച്ച മലയാളത്തിെൻറ 51 അക്ഷരങ്ങൾ ചേർത്തുനിർത്തി ‘മാധ്യമ ’വും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും ധനവിനിമയ രംഗത്തെ ആഗോള സ്ഥാപനമായ യൂനിമണിയും ആരോഗ്യരംഗത്തെ അന്തർദേശീയ ബ്രാൻഡായ എൻ.എം.സി ഗ്രൂപ്പും സംയുക്തമായി കേരളത്തിലെ കലാ-കായിക രംഗത്തെ പ്രതിഭകൾക്കായി നൽകുന്ന അംഗീകാരമാണ് അക്ഷരവീട്. ഇടുക്കി ജില്ലയിലെ ആദ്യ അക്ഷരവീടാണ് സബിത സാജുവിന് ലഭിക്കുന്നത്.
നെടുങ്കണ്ടത്തിനടുത്ത്്് ചേമ്പളം വട്ടപ്പാറയിൽ കാളിയാനിയിൽ കെ.സി. സാജുവിെൻറയും അമ്മിണി സാജുവിെൻറയും മൂന്നു പെൺമക്കളിൽ ഇളയവളാണ് ഈ ഓട്ടക്കാരി. ഇപ്പോൾ കോതമംഗലം മാർ അത്തനാസിയോസ് കോളജിൽ ബി.എ സോഷ്യോളജി മൂന്നാം വർഷ വിദ്യാർഥിനിയാണ്. അഞ്ചാം ക്ലാസ് മുതൽ 100, 200, 400 മീറ്ററിൽ സമ്മാനം നേടി. തിരുവനന്തപുരത്ത്് നടന്ന പൈക്ക നാഷനൽ മീറ്റിൽ വെള്ളിയും ഗുജറാത്തിൽ നടന്ന പൈക്ക നാഷനൽ മീറ്റിൽ വെങ്കലവും നേടി. കോയമ്പത്തൂരിൽ നടന്ന ജൂനിയർ നാഷനൽ മെഡ്ലി റിലേയിൽ േബ്രാൺസ് കിട്ടി.
ഗുണ്ടൂരിൽ നടന്ന 4x400 സൗത്ത് സോൺ നാഷനൽ മീറ്റിൽ സ്വർണം നേടി. ലഖ്നോവിൽ നടന്ന ജൂനിയർ ഫെഡറേഷൻ നാഷനൽ മീറ്റിൽ 4x400 റിലേയിൽ വെള്ളിയും കരസ്ഥമാക്കി. എം.ജി യൂനിവേഴ്സിറ്റി പവർ ലിഫ്റ്റിങ്ങിൽ മൂന്നാം സ്ഥാനവും എം.ജി യൂനിവേഴ്സിറ്റി വെയ്റ്റ് ലിഫ്റ്റിങ്ങിൽ നാലാം സ്ഥാനവും ലഭിച്ചു.
നടുവേദന മൂലം പവർ ലിഫ്റ്റിങ് നിർത്തി. കോതമംഗലം എം.എ കോളജിൽ കായികാധ്യാപകനായ കേരള അത്ലറ്റിക് ടീം ചീഫ് കോച്ച്് പി.പി. പോളിെൻറ ശിക്ഷണത്തിലാണ് സബിതയുടെ പരിശീലനം. സജിത, സനിത എന്നിവർ സഹോദരികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.