ശ്രീചിത്രയിൽ നിരീക്ഷണത്തിലായിരുന്നവ​രുടെ പരിശോധന ഫലങ്ങ​ൾ നെഗറ്റീവ്​

തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്നവ​രുടെ പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ്​. നിരീക്ഷണത്തിലുണ്ടായിരുന്ന 12 പേരുടെ സ്രവ പരിശോധന ഫലം കൂടി ലഭിച്ചതോടെയാണ്​ ആശങ്ക അകന്നത്​. ശ്രീചിത്രയിലെ ഡോക്​ടർക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ 179 പേർ നിരീക്ഷണത്തിലായിരുന്നു​.

രോഗം ഭേദമായ ശ്രീചിത്രയിലെ ഡോക്​ടർ ഇന്നലെ ആശുപത്രി വിട്ടിരുന്നു. ആശങ്ക വി​ട്ടൊഴിഞ്ഞതോടെ ശ്രീചിത്രയിൽ ഭാഗികമായി ചികിത്സ ആരംഭിച്ചു. ടെലി മെഡിസിൽ സൗകര്യമാണ്​ ഏർപ്പെടുത്തിയിരിക്കുന്നത്​. ഇതുവഴി ഒ.പി ചികിത്സ ലഭ്യമാക്കും.

സ്​പെഷ്യാലിറ്റി ക്ലിനിക്കുകളിൽ ചികിത്സയിലുള്ളവർക്കും ഈ സേവനം ലഭിക്കും. വിശദവിവരങ്ങൾക്ക്​ 0471-2524621 (ന്യൂറോളജി), 0471-2524533 (കാർഡിയോളജി).

Tags:    
News Summary - Sree Chitra Hospital All Test Results Are Negative -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.