തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലെ നിയമനങ്ങ ൾ സംബന്ധിച്ച് തെറ്റായ വിവരം നൽകിയ ഡയറക്ടർക്കെതിരെ നടപടിയെടുക്കാൻ ദേശീയ പട്ടി കജാതി കമീഷൻ ഉത്തരവ്. ഗ്രൂപ് എ നിയമനങ്ങളില്‍ സംവരണം പാലിക്കുന്നില്ലെന്ന പരാതിയു ടെ അടിസ്ഥാനത്തിലാണ് കമീഷൻ അന്വേഷണം നടത്തിയത്. സയൻറിഫിക് ടെക്നിക്കൽ നിയമനങ്ങ ളിൽ സംവരണം പാലിച്ചില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിൽ, ഡയറക്ടർ വാസ്തവവിരുദ്ധ വിവരങ്ങളാണ് കൈമാറിയതെന്ന് കമീഷൻ കണ്ടെത്തി.
ഗ്രൂപ് എ കേഡർ തസ്തികയിൽ വരുന്ന സയൻറിഫിക് ആൻഡ് ടെക്നിക്കൽ നിയമനങ്ങളിൽ സംവരണം പാലിക്കുന്നില്ലെന്ന് തൃശൂർ സ്വദേശിയായ ഉദ്യോഗാർഥിയാണ് പരാതി നൽകിയത്. സ്ഥാപനത്തെ സംവരണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നായിരുന്നു ഡയറക്ടറുടെ മറുപടി. എന്നാൽ, ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ നൽകിയ കത്തിൽ ചൂണ്ടിക്കാണിച്ച കാര്യങ്ങൾ 2019 ഫെബ്രുവരിയിൽ നടന്ന യോഗത്തിൽ ശ്രീചിത്ര അധികൃതർ മറച്ചുവെച്ചു എന്ന് കമീഷൻ കണ്ടെത്തി.
സംവരണകാര്യത്തിൽ കമീഷനെ തെറ്റിദ്ധരിപ്പിച്ച ഡയറക്ടർക്കെതിരെ നടപടി സ്വീകരിക്കാൻ വൈസ് ചെയർമാൻ എൽ. മുരുകനാണ് നിർദേശം നൽകിയത്. ശ്രീചിത്രക്ക് തുല്യമായ ഡല്‍ഹി ഒാള് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ സംവരണം പാലിച്ചാണ് നിയമനം. നേരത്തേ സംസ്ഥാന പട്ടികജാതി ഗോത്ര കമീഷന് സംവരണം പാലിക്കാന്‍ നിര്‍ദേശിച്ചെങ്കിലും ശ്രീചിത്ര ഡയറക്ടർ അംഗീകരിച്ചിരുന്നില്ല.
ഗ്രൂപ് എ വിഭാഗത്തിലെ 15 തസ്തികകളിലേക്ക് കഴിഞ്ഞ നവംബറിലാണ് ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചത്. ഏപ്രിലില്‍ നടന്ന നിയമനത്തില്‍ സംവരണം പാലിച്ചില്ലെന്നായിരുന്നു പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.