ശ്രീകൃഷ്​ണൻ നേരത്തെ ജനിച്ചത്​ നന്നായി

സംഘ്​പരിവാറി​​​​​െൻറയും അതി​​​​​െൻറ ഉൗർജകേന്ദ്രമായ ആർ.എസ്​.എസി​​​​​െൻറയും സിദ്ധാന്തങ്ങളിൽ ‘വംശീയത’യും ‘വംശീയ മികവും’ പുതിയ കാര്യമല്ല. ആർ.എസ്​.എസ്​. എക്കാലവും വംശീയ ശുദ്ധിയെക്കുറിച്ച്​ ഉൗറ്റം കൊണ്ടത്​ ഫാഷിസ്​റ്റുകളിൽ നിന്നുമാണ്​. നേർക്കുനേർ ഉള്ള സംസാരങ്ങളിലെല്ലാം വംശീയ മികവിനെക്കുറിച്ചുള്ള വാദങ്ങൾ ലജ്ജയില്ലാതെ ആർ.എസ്​.എസ്​ മനസുള്ളവർ നിരത്തുന്നവർ കേട്ടിട്ടുണ്ട്​.

തരംകിട്ടു​േമ്പാൾ, അടക്കം പറഞ്ഞിരുന്ന ഇത്തരം കാര്യങ്ങൾ, തീവ്ര വലതുപക്ഷ, ഹിന്ദുത്വ രാഷ്​ട്രീയ അന്തരീക്ഷം പാകപ്പെടുന്ന സാഹചര്യത്തിൽ പരസ്യമായി ചർച്ച ചെയ്​തുതുടങ്ങാം എന്ന നിശ്​ചയദാർഡ്യത്തി​​​​​െൻറ പുറത്താകണം ആർ.എസ്​.എസും അവരുടെ ആരോഗ്യ വിഭാഗമായ ‘ആരോഗ്യ ഭാരതി’യും ചേർന്ന്​ ‘നീളമുള്ളവരും വെളുത്തവരുമായ വംശത്തെ’ സൃഷ്​ടിച്ചെടുക്കാനുള്ള പുറപ്പാട്​ തുടങ്ങിയത്​.

ഏറ്റവും വലിയ ശാരീരിക പ്രയാസങ്ങളുള്ളവരെപ്പോലും എങ്ങനെ മുഖ്യധാര സമൂഹത്തി​​​​​െൻറ ഭാഗമാക്കാം എന്ന്​ നാം ചർച്ച ചെയ്യുന്ന കാലത്ത്​, ഭിന്ന ലൈംഗികതയുടെ ആഘോഷങ്ങൾ നടക്കുന്ന പരിസരങ്ങളിൽ, കറുപ്പും വെളുപ്പും തമ്മിലുള്ള അതിരുകൾ അലിഞ്ഞില്ലാതാകുന്ന രാഷ്​ട്രീയ ബോധ വിസ്​ഫോടനം നടക്കു​േമ്പാഴാണ്​ ‘ലക്ഷണയുക്​ത’ വർഗത്തെ സൃഷ്​ടിക്കാനായി ആർ.എസ്​.എസ്​. ദമ്പതികളെ സമീപിക്കാനൊരുങ്ങുന്നത്​.

ഇൗ നീക്കത്തിനും വ്യാപക പിന്തുണ രഹസ്യമായും പരസ്യമായും ലഭിച്ചേക്കാം. ഇതിനെ, ‘ജനിക്കാൻ പോകുന്ന കുട്ടിയുടെ നൻമക്ക്’​ എന്ന പേരിൽ മധ്യവർഗം സമീപിക്കാനും സാധ്യതയുണ്ട്​. ഒരു പക്ഷേ, ആർ.എസ്​.എസ്​ വഴി ‘സാംസ്​കാരിക സ്​ഥാനക്കയറ്റം’ ആഗ്രഹിക്കുന്ന ഏറ്റവും താഴെക്കിടയിലുള്ള വിഭാഗം തന്നെയാകും ഇതോടൊപ്പം നിൽക്കുക.

ശ്രീകൃഷ്​ണൻ നേരത്തെ ജനിച്ചത്​ നന്നായി. ആർ.എസ്​.എസ്​.പദ്ധതി ​വന്ന്​ വിജയം കണ്ട ശേഷമാണെങ്കിൽ, കാർമുകിൽ വർണൻ ഒരു അലമ്പ്​ സായിപ്പി​​​​​െൻറ സ്​കിൻ ടോണുമായി അലഞ്ഞു തീർന്നേനെ.

(എ.വി ഷെറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്)

Tags:    
News Summary - sree krishna birth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.