കണ്ണൂർ: പ്രിയങ്കാ ഗാന്ധിയെ യുവതിയായി ചിത്രീകരിച്ച് കോൺഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. കണ്ണൂരിൽ തിങ്കളാഴ്ച നടന്ന എൻ.ഡി.എ കൺവെൻഷനിലായിരുന്നു ശ്രീധരൻ പിള്ളയുടെ സ്ത്രീ വിരുദ്ധ പരാമർശം.
പ്രിയങ്കയ്ക്ക് 48 വയസുണ്ട്, എന്നിട്ടും അവരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്ക് 'യുവ സുന്ദരി' എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതു കൊണ്ട് കൂടുതൽ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കും. മണ്ഡലത്തിന്‍റെ പേര് വയനാട് എന്നാണെങ്കിലും അതിലെ നാല് മണ്ഡലങ്ങളും മലപ്പുറത്താണ്. മണ്ഡലത്തിലെ ന്യൂനപക്ഷ സ്വാധീനം പരാമർശിച്ച് കൊണ്ട് ശ്രീധരൻ പിള്ള വ്യക്തമാക്കി. രാഹുലിന്‍റെ സ്ഥാനാർഥിത്വം ദൈവം തന്ന കനകാവസരം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍റെ സ്ത്രീവിരുദ്ധ പരാമർശം പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.