തിരുവനന്തപുരം: ശ്രീജീവിെൻറ കസ്റ്റഡി മരണം സി.ബി.െഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രേട്ടറിയറ്റിന് മുന്നിൽ സഹോദരൻ ശ്രീജിത്ത് നടത്തുന്ന സമരം ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല നിരാഹാരത്തിലേക്ക്. വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും സി.ബി.െഎ അന്വേഷണം സംബന്ധിച്ച് എന്തെങ്കിലും അറിയിപ്പ് കിട്ടുമെന്ന പ്രതീക്ഷയിലാണ് നീട്ടിയത്.
സി.ബി.െഎ കേസ് ഏറ്റെടുത്തുവെന്ന് പറഞ്ഞതല്ലാതെ ഇതുവരെ ഒരറിയിപ്പും കിട്ടിയില്ലെന്നാണ് ശ്രീജിത്ത് പറയുന്നത്. തിങ്കളാഴ്ച കൂടി നോക്കിയശേഷം ചൊവ്വാഴ്ച മുതൽ നിരാഹാരത്തിലേക്ക് കടക്കാനാണ് തീരുമാനം. ഇതിനിടെ സെക്രേട്ടറിയറ്റിന് മുന്നിലെ സമരം 779ാം ദിവസത്തിലേക്ക് കടന്നു.
സി.ബി.ഐ അന്വേഷണം തുടങ്ങിയതായി വിവരം കിട്ടിയതല്ലാതെ തുടർനടപടികൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. മൊഴിയെടുക്കാൻ വിളിച്ചിട്ടില്ല. അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ചും കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടുമാണ് അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുന്നത്. നേരത്തേ സി.ബി.ഐ കേസ് ഏറ്റെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
സമൂഹമാധ്യമ കൂട്ടായ്മ പിന്മാറിയെങ്കിലും ശക്തമായി സമരം മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രീജിത്തിെൻറ തീരുമാനം. എന്നാൽ, കേസ് ഏറ്റെടുത്ത സി.ബി.ഐ തുടർ നടപടികൾക്കുശേഷം ശ്രീജിത്തിെൻറ മൊഴി രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. സി.ബി.ഐയുടെ തിരുവനന്തപുരം യൂനിറ്റിനാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.