കൊച്ചി: ബലാത്സംഗ കേസിൽ വ്ലോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാർ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് ഇയാൾ ചോദ്യം ചെയ്യലിന് എത്തിയത്. പ്രതിക്ക് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. രണ്ടു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇപ്പോൾ ഹാജരായിരിക്കുന്നത്.
കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലായിരുന്നു. പൊലീസ് തെരച്ചിൽ ഊർജിതമാക്കുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കമാരംഭിച്ചതോടെ ഇയാൾ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടിയെടുക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനിടെ ആലുവയിലെ ഫ്ലാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വെച്ചും ശ്രീകാന്ത് വെട്ടിയാർ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. വെട്ടിയാറിനെതിരെ ബലാത്സംഗ പരാതി നൽകിയ കൊല്ലം സ്വദേശിനിയായ യുവതിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.
'വിമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹറാസ്മെന്‍റ്' എന്ന പേജ് വഴിയായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ.
പിന്നീട് നേരിട്ടെത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മറ്റൊരു 'മീ ടൂ' ആരോപണവും ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ഇതേ ഫേസ് ബുക്ക് പേജില്‍ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.